റിയാദ്- റിയാദിലെ ചൈനീസ് എംബസിയിൽ ചൈനീസ് റോബോട്ടുകൾ പ്രശസ്തമായ സൗദി പരമ്പരാഗത നൃത്തരൂപമായ അർദ അവതരിപ്പിച്ചത് വിസ്മയമായി. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായതിന്റെ 77-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ചൈനീസ് എംബസി സംഘടിപ്പിച്ച ആഘോഷ പരിപാടിയിലാണ് റോബോട്ടുകൾ നജ്ദി അർദ നൃത്തം അവതരിപ്പിച്ചത്. റോബോട്ടുകളുടെ നൈപുണ്യത്തോടെയുള്ള നൃത്തം എല്ലാവരുടെയും മനംകവർന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







