അമ്മാന്‍ – അഖബ നഗരത്തിലെ വ്യാവസായിക സമുച്ചയത്തില്‍ അമോണിയ വാതക ചോര്‍ച്ചയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി അഖബ തുറമുഖം ഒഴിപ്പിച്ചതായി ജോര്‍ദാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. വാതക ചോര്‍ച്ചയെ തുടര്‍ന്ന് 11 പേര്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതായി അഖബ പ്രത്യേക സാമ്പത്തിക മേഖല അതോറിറ്റിയിലെ പരിസ്ഥിതി, പൊതുസുരക്ഷാ കമ്മീഷണര്‍ ഡോ. നിദാല്‍ അല്‍ഔറാന്‍ പറഞ്ഞു. വ്യവസായ സമുച്ചയത്തിലെ വിഷവാതക ചോര്‍ച്ച ഉടനടി നിയന്ത്രണവിധേയമാക്കി. സിവില്‍ ഡിഫന്‍സും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടെന്ന് ഡോ. നിദാല്‍ അല്‍ഔറാന്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







