മാര്‍ച്ച് 2 മുതല്‍ ജൂണ്‍ 25 വരെ ലെബനോനില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,230 ആയി ഉയര്‍ന്നതായി പൊതുജനാരോഗ്യ മന്ത്രാലയത്തിനു കീഴിലെ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു. 12,179 പേര്‍ക്ക് പരിക്കേറ്റു.
ഗാസ സിറ്റിയുടെ മധ്യഭാഗത്ത് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.








