ഗാസയില്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് ഇസ്രായില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പുകളിലും ഷെല്ലാക്രമണങ്ങളിലും 31 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
ദക്ഷിണ ലെബനോനിലെ സിഡോണിലുള്ള ഐന്‍ അല്‍ഹില്‍വ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു



