Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 11
    Breaking:
    • ഇസ്രായില്‍ നടത്തുന്നത് 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വംശഹത്യയെന്ന് സ്പാനിഷ് പ്രധാനമന്ത്രി
    • മക്കയിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ ആറ് പേർ അറസ്റ്റിൽ
    • ജിദ്ദയിൽ മരണപ്പെട്ട കൊണ്ടോട്ടി സ്വദേശി അജയൻ്റെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു
    • ഫയർ എൻഒസി പുതുക്കാൻ 1 ലക്ഷം രൂപ; കൈക്കൂലി ആവശ്യപ്പെട്ട ഫയർ സ്റ്റേഷൻ ഓഫീസർക്ക് സസ്പെൻഷൻ
    • പലസ്തീനിലെ ഏക ക്രിസ്ത്യൻ ​ഗ്രാമം ആക്രമിച്ച് ഇസ്രായേൽ ജൂത കുടിയേറ്റക്കാർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World»Israel

    ഇറാനുള്ളിൽ മൊസ്സാദ് വ്യോമതാവളം സ്ഥാപിച്ചു; ആക്രമണത്തിൽ പങ്കെടുത്തത് ഈ കേന്ദ്രത്തിലെ ഡ്രോണുകൾ – റിപ്പോർട്ട്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/06/2025 Israel Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇറാനുള്ളിലും മൊസ്സാദ് ഡ്രോൺ താവളം സ്ഥാപിച്ചുവെന്ന് റിപ്പോർട്ട്
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാൻ: തലസ്ഥാനമായ തെഹ്‌റാൻ അടക്കം ഇറാന്റെ വിവിധ ഭാഗങ്ങളിൽ ഇസ്രായിൽ നടത്തിയ ഭീകരാക്രമണം വർഷങ്ങൾ നീണ്ട ആസൂത്രണത്തിനു ശേഷമാണെന്ന് റിപ്പോർട്ട്. ഇസ്രായിലിൽ നിന്ന് പറന്നുയർന്ന ഇരുന്നൂറിലേറെ അത്യാധുനിക ബോംബർ വിമാനങ്ങൾക്കു പുറമെ, ഇറാന്റെ മണ്ണിൽ ഇസ്രായിൽ ചാരസംഘടനയായ മൊസ്സാദ് സ്ഥാപിച്ച രഹസ്യ താവളങ്ങളും ആക്രമണത്തിൽ പങ്കെടുത്തു എന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഇന്റലിജൻസ്, പ്രതിരോധ ദൗർബല്യങ്ങൾ മുതലെടുത്താണ് ഇസ്രായിലിന്റെ ഈ നീക്കം എന്നാണ് കരുതപ്പെടുന്നത്.

    തെഹ്‌റാനു സമീപം തന്നെ മൊസ്സാദ് ഒരു രഹസ്യ വ്യോമ താവളം സ്ഥാപിച്ചിരുന്നുവെന്നും ഇതിനായി വർഷങ്ങളെടുത്തുവെന്നും ടൈംസ് ഓഫ് ഇസ്രായിൽ റിപ്പോർട്ടിൽ പറയുന്നു. അധികൃതരുടെ കണ്ണുവെട്ടിച്ച് കടത്തിക്കൊണ്ടു വന്ന ഡ്രോണുകളാണ് ഇവിടെ വിന്യസിച്ചിരുന്നത്. ഇറാന്റെ ഉന്നത സൈനിക നേതാക്കളെയും ശാസ്ത്രജ്ഞരെയും വധിക്കാൻ ഈ കേന്ദ്രത്തിലെ ഡ്രോണുകളും ഉപയോഗിച്ചു എന്നാണ് സൂചന.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇത്തരമൊരു ആക്രമണത്തിനു വേണ്ടി തങ്ങൾ വർഷങ്ങളായി തയാറെടുത്തു വരികയായിരുന്നുവെന്ന് ഒരു സൈനിക ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇസ്രായേലിനോട് പറഞ്ഞു. ഇറാന്റെ മണ്ണിൽ തന്നെ ഒരു ഡ്രോൺ താവളം സ്ഥാപിക്കുക, മാരക പ്രഹര ശേഷിയുള്ള ബോംബുകളും മറ്റ് ആയുധങ്ങളും അവിടെ എത്തിക്കുക, ഇസ്രായേലി കമാൻഡോകളെ ഇറാനുള്ളിലേക്ക് കടത്തുക എന്നിവയടങ്ങുന്ന ദൗത്യം വർഷങ്ങൾക്കു മുമ്പേ മൊസ്സാദ് തുടങ്ങിവെച്ചിരുന്നു. ഇറാൻ അധികൃതരുടെ കണ്ണുവെട്ടിച്ചും ചാരന്മാരുടെ സഹായത്തോടെയും പിടിക്കപ്പെടാതെയാണ് മൊസ്സാദ് താവളം സജ്ജമാക്കിയത്. ഇന്നു പുലർച്ചെ തെൽ അവീവിൽ നിന്നുള്ള ഓർഡർ ലഭിച്ചയുടൻ ഈ താവളത്തിലെ ഡ്രോണുകൾ പ്രവർത്തന സജ്ജമാവുകയും പറന്നുപൊങ്ങി ബോംബുകൾ വർഷിക്കുകയും ചെയ്തു. റസിഡൻഷ്യൽ ബിൽഡിങ്ങുകളും വാണിജ്യ സ്ഥാപനങ്ങളുമെല്ലാം ഈ ആക്രമണത്തിന് ഇരയായി.

    തെഹ്‌റാനിൽ മാത്രമല്ല, മധ്യഇറാനിൽ ഇറാന്റെ ആന്റി എയർക്രാഫ്റ്റ് പ്രതിരോധ സംവിധാനങ്ങൾക്കു സമീപവും ഇസ്രായേൽ രഹസ്യമായി മിസൈൽ സ്ഥാപിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇസ്രായേൽ വിമാനങ്ങൾ ആക്രമണം തുടങ്ങിയ ഉടൻ തന്നെ ഈ വിമാനവേധ സംവിധാനങ്ങൾക്കു നേരെ മിസൈലാക്രമണം ഉണ്ടായെന്നും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. ഇന്റലിജൻസ് വിവരങ്ങളുണ്ടായിട്ടും ഇസ്രായേൽ വിമാനങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ ഇറാനു കഴിയാതിരുന്നത് ഇതുകൊണ്ടു കൂടിയാണെന്നാണ് നിഗമനം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇസ്രായില്‍ നടത്തുന്നത് 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വംശഹത്യയെന്ന് സ്പാനിഷ് പ്രധാനമന്ത്രി
    11/07/2025
    മക്കയിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ ആറ് പേർ അറസ്റ്റിൽ
    11/07/2025
    ജിദ്ദയിൽ മരണപ്പെട്ട കൊണ്ടോട്ടി സ്വദേശി അജയൻ്റെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു
    11/07/2025
    ഫയർ എൻഒസി പുതുക്കാൻ 1 ലക്ഷം രൂപ; കൈക്കൂലി ആവശ്യപ്പെട്ട ഫയർ സ്റ്റേഷൻ ഓഫീസർക്ക് സസ്പെൻഷൻ
    11/07/2025
    പലസ്തീനിലെ ഏക ക്രിസ്ത്യൻ ​ഗ്രാമം ആക്രമിച്ച് ഇസ്രായേൽ ജൂത കുടിയേറ്റക്കാർ
    11/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version