Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, April 10
    Breaking:
    • ചര്‍ച്ചകള്‍ ആരംഭിക്കണമെങ്കിൽ ലെബനോനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാന്‍
    • യുദ്ധം മൂലം ലെബനോന്‍ കടുത്ത ഭക്ഷ്യ സുരക്ഷാ പ്രതിസന്ധി നേരിടുന്നതായി യു.എന്‍
    • സമാധാന ചർച്ചകൾക്കായി ഇസ്രായിൽ – ലെബനീസ് പ്രതിനിധികൾ വാഷിംഗ്ടണിലേക്ക്; നിർണ്ണായക നീക്കവുമായി ട്രംപ്​
    • ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ 12 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു
    • ഹുര്‍മുസിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനായി 30 ലധികം രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബ്രിട്ടന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Israel

    നെതന്യാഹുവിനെ വീഴ്ത്താനുള്ള പ്രതിപക്ഷ ബിൽ പരാജയപ്പെട്ടു

    ബിൽ പരാജയപ്പെട്ടതോടെ അടുത്ത ആറു മാസം കൂടി നെതന്യാഹു ഗവൺമെന്റ് സുരക്ഷിതമായി. ഇസ്രായിൽ നിയമപ്രകാരം നെസറ്റ് പിരിച്ചുവിടാനുള്ള ബിൽ ഒരിക്കൽ പരാജയപ്പെട്ടാൽ പിന്നീട് ആറു മാസത്തിനു ശേഷമേ വീണ്ടും അവതരിപ്പിക്കാൻ കഴിയൂ.
    B Zayed AliBy B Zayed Ali12/06/2025 Israel Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Benjamin-Netanyahu
    ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജെറുസലം: യാഥാസ്ഥിതിക ജൂതന്മാരായ ഹരേദികളെ പ്രതിനിധീകരിക്കുന്ന പാർട്ടികൾക്കിടയിൽ രൂപപ്പെട്ട അനൈക്യം ഇസ്രായിലിലെ ബെഞ്ചമിൻ നെതന്യാഹു ഗവൺമെന്റിന് തുണയായി. പാർലമെന്റായ നെസറ്റ് പിരിച്ചുവിടുന്നതിനു വേണ്ടി പ്രതിപക്ഷ പിന്തുണയോടെ അവതരിപ്പിച്ച ബിൽ പ്രാഥമിക ഘട്ടത്തിൽ തന്നെ പരാജയപ്പെട്ടു. 120 അംഗ നെസറ്റിൽ ഗവൺമെന്റിന് 61 വോട്ട് ലഭിച്ചപ്പോൾ ബില്ലിന് അനുകൂലമായി 53 പേർ മാത്രമാണ് വോട്ട് ചെയ്തത്.

    ജൂതന്മാരുടെ വിശുദ്ധ ഗ്രന്ഥമായ തോറ പഠിക്കുന്ന വിദ്യാർത്ഥികളെ നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഗവൺമെന്റ് പരിഗണിക്കാതിരുന്നതോടെയാണ് ഹരേദികളിലെ ഒരു വിഭാഗം ഗവൺമെന്റിനെതിരെ തിരിഞ്ഞത്. യുനൈറ്റഡ് തോറ ജൂദായിസം പാർട്ടിയിലെ ഒരു വിഭാഗമാണ് ബിൽ അവതരിപ്പിച്ചത്. പാർട്ടിയിലെ മറുവിഭാഗവും 11 സീറ്റുകളുള്ള പ്രമുഖ ഹരേദി വിഭാഗമായ ഷാസ് പാർട്ടിയും ഗവൺമെന്റിനൊപ്പം നിന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഗവൺമെന്റ് ഉറപ്പു നൽകിയതിനാലാണ് പിന്തുണ തുടർന്നതെന്ന് ഷാസ് പാർട്ടി വ്യക്തമാക്കി. അതേസമയം, നെതന്യാഹുവിനുള്ള പിന്തുണ പിൻവലിച്ച് അഗുദത്ത് ഇസ്രായിൽ എന്ന പാർട്ടിയിലെ രണ്ട് അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ടു ചെയ്തു. മതപഠന വിദ്യാർത്ഥികൾക്ക് ഇളവ് നൽകുന്ന നിയമം പാസാക്കുമെന്ന് ഒരു വാഗ്ദാനം പോലും ഗവൺമെന്റ് നൽകിയിട്ടില്ലെന്നു വ്യക്തമാക്കിയാണ് അഗുദത്തിന്റെ പിന്മാറ്റം.

    ബിൽ പരാജയപ്പെട്ടതോടെ അടുത്ത ആറു മാസം കൂടി നെതന്യാഹു ഗവൺമെന്റ് സുരക്ഷിതമായി. ഇസ്രായിൽ നിയമപ്രകാരം നെസറ്റ് പിരിച്ചുവിടാനുള്ള ബിൽ ഒരിക്കൽ പരാജയപ്പെട്ടാൽ പിന്നീട് ആറു മാസത്തിനു ശേഷമേ വീണ്ടും അവതരിപ്പിക്കാൻ കഴിയൂ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Israel Knesset
    Latest News
    ചര്‍ച്ചകള്‍ ആരംഭിക്കണമെങ്കിൽ ലെബനോനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാന്‍
    10/04/2026
    യുദ്ധം മൂലം ലെബനോന്‍ കടുത്ത ഭക്ഷ്യ സുരക്ഷാ പ്രതിസന്ധി നേരിടുന്നതായി യു.എന്‍
    10/04/2026
    സമാധാന ചർച്ചകൾക്കായി ഇസ്രായിൽ – ലെബനീസ് പ്രതിനിധികൾ വാഷിംഗ്ടണിലേക്ക്; നിർണ്ണായക നീക്കവുമായി ട്രംപ്​
    10/04/2026
    ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ 12 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു
    10/04/2026
    ഹുര്‍മുസിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനായി 30 ലധികം രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബ്രിട്ടന്‍
    10/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.