ഗാസ- ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് ഉന്നത കമാൻഡർ കൊല്ലപ്പെട്ടു. 2023 ഒക്‌ടോബർ 7ന് ഇസ്രയേലിലുണ്ടായ ഹമാസ് ആക്രമണത്തിലടക്കം നിർണായക പങ്ക് വഹിച്ചതായി ഇസ്രയേൽ ആരോപിക്കുന്ന മുഹമ്മദ് അബ്ദുൽ സലാം അൽ യസൂരിയാണ് കൊല്ലപ്പെട്ടത്. യസൂരി കൊല്ലപ്പെട്ടതായി ഹമാസ് ആംഡ് വിംഗ് സ്ഥിരീകരിച്ചു.
ഗാസ വെടിനിർത്തൽ: ഹമാസ്-ഇസ്രായിൽ ചർച്ചകൾ ഫലം കാണാതെ അവസാനിച്ചു
തെക്കൻ ഗാസയിലെ ഖാൻ യൂനിസ് മേഖലയിൽ ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സും ഷിൻ ബെറ്റും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്
യസൂരിയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഹമാസ് കമാൻഡർമാരായ ഹുദൈഫ മുഅമ്മർ, മുഹമ്മദ് ബഹ്ജത് റാഷി എന്നിവർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു. എന്നാൽ ഇക്കാര്യം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







