Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, August 29
    Breaking:
    • ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിനെതിരായ പരാമര്‍ശം; യൂത്ത് ലീഗ് നേതാവ് സികെ ഷാക്കിറിനെതിരെ നടപടി
    • ഇറാനുമായി സാമ്പത്തിക ഇടപാടുകള്‍: യു.എ.ഇയിലെ ഈജിപ്ഷ്യന്‍ ബാങ്കിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക
    • എണ്ണ വില്‍ക്കുന്നതില്‍ നിന്ന് ഇറാനെ തടഞ്ഞാല്‍ മേഖലാ രാജ്യങ്ങളുടെ എണ്ണയും വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് ഖാലിബാഫ്
    • ഡ്രോണ്‍ ആക്രമണത്തില്‍അഞ്ച് ഹൂത്തികള്‍ കൊല്ലപ്പെട്ടു
    • ഇറാന്റെ ഇറക്കുമതിയും കയറ്റുമതിയും ഗണ്യമായി കുറഞ്ഞതായി പ്രസിഡന്റ്‌
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഇറാന്റെ ഇറക്കുമതിയും കയറ്റുമതിയും ഗണ്യമായി കുറഞ്ഞതായി പ്രസിഡന്റ്‌

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/08/2026 Iran Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ഇറാനെതിരായ യു.എസ് നാവിക ഉപരോധവും സാമ്പത്തിക ഉപരോധങ്ങളും കാരണം ഇറാന്റെ കയറ്റുമതിയും ഇറക്കുമതിയും ഗണ്യമായി കുറഞ്ഞതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ സ്ഥിരീകരിച്ചു. ഇറക്കുമതിയും കയറ്റുമതിയും ഏകദേശം 35 ശതമാനം തോതില്‍ കുറഞ്ഞു. അയല്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലാ രാജ്യങ്ങളുമായി സഹകരിക്കാനും ധാരണയിലെത്താനും ഇറാന്‍ തയ്യാറാണ്. നിലവിലെ സാഹചര്യങ്ങളില്‍ പ്രാദേശിക ബന്ധം ശക്തിപ്പെടുത്തേണ്ടത് ഏറെ പ്രധാനമാണ്. യു.എസ് ഉപരോധങ്ങള്‍ ഇറാന്‍ സമ്പദ്വ്യവസ്ഥയെ, പ്രത്യേകിച്ച് ഇറക്കുമതി, കയറ്റുമതി മേഖലകളെ നേരിട്ട് ബാധിച്ചിട്ടുണ്ട്. പൊതുവായ സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ അയല്‍രാജ്യങ്ങളുമായി സഹകരണം വികസിപ്പിക്കാന്‍ ഇറാന്‍ പ്രസിഡന്റ് ആഹ്വാനം ചെയ്തു.
    ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും വീണ്ടും തുറക്കുന്നതിനെ പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ജൂണില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന് കീഴിലുള്ള പ്രതിബദ്ധതകള്‍ അമേരിക്ക നിറവേറ്റുന്നതുമായി പ്രസിഡന്റ് പെസെഷ്‌കിയാന്‍ ബന്ധപ്പെടുത്തി. നാവിക ഉപരോധവും സാമ്പത്തിക ഉപരോധങ്ങളും പിന്‍വലിക്കുന്നതിനും മരവിപ്പിച്ച ഇറാന്‍ ആസ്തികള്‍ വിട്ടയക്കുന്നതിനും ലെബനോനെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്രായിലിനെ നിര്‍ബന്ധിക്കുന്നതിനും പകരമായി ജലപാത വീണ്ടും തുറക്കാനുള്ള ഇറാന്റെ സന്നദ്ധത പ്രസിഡന്റ് സ്ഥിരീകരിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് കടന്നുപോകാനുള്ള താല്‍ക്കാലിക പാത സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇറാനും ഒമാനും ധാരണയിലെത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ ഇറാന്‍ സുപ്രീം നേതാവിനെ അറിയിച്ചിട്ടുണ്ട്.
    അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം കെട്ടിപ്പടുക്കേണ്ടതും പ്രാദേശിക സുരക്ഷ ഉറപ്പാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതും ഏറെ പ്രധാനമാണ്. പ്രാദേശിക സുരക്ഷ മേഖലാ രാജ്യങ്ങള്‍ പരസ്പരം മനസ്സിലാക്കിയും ഏകോപനത്തിലൂടെയും കൈകാര്യം ചെയ്യണം. അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുന്നതില്‍ നാം കാലതാമസം വരുത്തരുത്. അയല്‍രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധം മെച്ചപ്പെടുത്തുന്നതിന് നമ്മുടെ കാഴ്ചപ്പാട് തിരുത്തണം. മേഖലയുടെ സുരക്ഷ ഉറപ്പാക്കാന്‍ അയല്‍ രാജ്യങ്ങളുമായി ഒരു പൊതു ഭാഷയില്‍ എത്തിച്ചേരണം. പെട്രോള്‍ വില വര്‍ധിപ്പിക്കാന്‍ ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളുമായും ഏകോപിച്ച് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Iran president Iran US Relations
    Latest News
    ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിനെതിരായ പരാമര്‍ശം; യൂത്ത് ലീഗ് നേതാവ് സികെ ഷാക്കിറിനെതിരെ നടപടി
    29/08/2026
    ഇറാനുമായി സാമ്പത്തിക ഇടപാടുകള്‍: യു.എ.ഇയിലെ ഈജിപ്ഷ്യന്‍ ബാങ്കിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക
    29/08/2026
    എണ്ണ വില്‍ക്കുന്നതില്‍ നിന്ന് ഇറാനെ തടഞ്ഞാല്‍ മേഖലാ രാജ്യങ്ങളുടെ എണ്ണയും വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് ഖാലിബാഫ്
    29/08/2026
    ഡ്രോണ്‍ ആക്രമണത്തില്‍അഞ്ച് ഹൂത്തികള്‍ കൊല്ലപ്പെട്ടു
    29/08/2026
    ഇറാന്റെ ഇറക്കുമതിയും കയറ്റുമതിയും ഗണ്യമായി കുറഞ്ഞതായി പ്രസിഡന്റ്‌
    29/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.