തെഹ്റാൻ– തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഇറാനാണെന്നും യുദ്ധക്കളത്തിൽ തങ്ങൾ വിജയിച്ചതായും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുമായി വെടിനിർത്തൽ കരാറിലേർപ്പെട്ടത് ഇറാൻ മുന്നോട്ടുവെച്ച ആവശ്യങ്ങൾ അവർ അംഗീകരിച്ചതുകൊണ്ടാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ശത്രുക്കൾക്ക് അവരുടെ ആവശ്യങ്ങൾ ഇറാന് മേൽ അടിച്ചേൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല. മറിച്ച് നമ്മുടെ അവകാശങ്ങൾ അംഗീകരിപ്പിക്കാനാണ് കഴിഞ്ഞത്. അതിനാൽ തന്നെ അമേരിക്കയുമായുള്ള ചർച്ചകൾ ഒരു സമരമുറയാണെന്ന് ഖാലിബാഫ് വ്യക്തമാക്കി. അമേരിക്കയ്ക്ക് അവരുടെ ലക്ഷ്യങ്ങൾ നേടാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



