തെല്‍അവീവ് – ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ തെല്‍അവീവ് പ്രദേശത്ത് എട്ട് പേര്‍ക്ക് നിസ്സാര പരിക്കേറ്റതായി ഇസ്രായിലി ആംബുലന്‍സ് സര്‍വീസും പോലീസും അറിയിച്ചു. പരിക്കേറ്റവരെ തെല്‍അവീവിലെ ആശുപത്രികളിലേക്ക് കൊണ്ടുപോയതായി ആംബുലന്‍സ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു. ആറ് പേര്‍ക്ക് തീവ്ര ഓര്‍ത്തഡോക്‌സ് ജൂത നഗരമായ ബനീ ബ്രാക്കില്‍ ചികിത്സ നല്‍കി. സ്‌ഫോടനങ്ങള്‍ മൂലമുണ്ടായ പരിക്കുകള്‍ നിസ്സാരമാണ്. മധ്യ ഇസ്രായിലില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി സൈന്യത്തിന്റെ ഹോം ഫ്രണ്ട് കമാന്‍ഡ് വ്യക്തമാക്കി. പല സ്ഥലങ്ങളിലും മിസൈല്‍ അവശിഷ്ടങ്ങള്‍ വീണതായി ഇസ്രായിലി പോലീസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ നിന്ന് മിസൈല്‍ വിക്ഷേപണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജറൂസലം പ്രദേശത്ത് കുറഞ്ഞത് പത്ത് സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ആര്‍ക്കും പരിക്കുകളില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



