Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 20
    Breaking:
    • അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ നേടി ഖത്തർ മധ്യസ്ഥത വഹിച്ച ഡിആർസി- കോംഗോ റിവർ അലയൻസ് കരാർ
    • കുവൈത്തിൽ സെക്കണ്ടറി ചോദ്യപേപ്പർ ചോര്‍ത്തി: പ്രസ്സ് മേധാവിക്ക് മൂന്ന് വർഷം തടവ്, അധ്യാപികയ്ക്കും ജീവനക്കാരനും ആറ് മാസം
    • കടുത്ത പോഷകാഹാരക്കുറവ് മൂലം ഗാസയിൽ നാലു വയസ്സുകാരി മരണപ്പെട്ടു
    • റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ വീണ്ടും ഇസ്രായില്‍ വെടിവെപ്പ്; 73 പേര്‍ കൊല്ലപ്പെട്ടു
    • ലഹരിമരുന്നിന് പകരം ലൈംഗികമായി വഴങ്ങണം: യുഎസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ കേസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    അതിശക്തമായി തിരിച്ചടിച്ച് ഇറാൻ, അമേരിക്കൻ സൈനികർക്കായി അരലക്ഷം ശവപ്പെട്ടി ഒരുക്കിവെക്കാൻ മുന്നറിയിപ്പ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/06/2025 World Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്റാൻ/ടെൽഅവീവ്- അമേരിക്ക കൂടി ഇസ്രായിലിനൊപ്പം ചേർന്നതോടെ തിരിച്ചടി അതിശക്തമാക്കി ഇറാൻ. ഈ യുദ്ധത്തിലാദ്യമായി ഇസ്രായിലിനെതിരെ ഇറാൻ തങ്ങളുടെ ഏറ്റവും പുതിയ ആയുധമായ ഖൈബർ മിസൈൽ തൊടുത്തുവിട്ടു. 2000 കിലോമീറ്റർ ദൂരപരിധിയിലേക്ക് തൊടുത്തുവിടാവുന്ന മിസൈലാണിത്. ഇന്ന് രാവിലെ അമേരിക്ക നടത്തിയ നീക്കം അതിരൂക്ഷമാണെന്നും ഇവയ്ക്ക് ശാശ്വതമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഈ അങ്ങേയറ്റം അപകടകരവും നിയമവിരുദ്ധവും ക്രിമിനൽ സ്വഭാവവും സംബന്ധിച്ച് ഐക്യരാഷ്ട്രസഭയിലെ ഓരോ അംഗവും പരിഭ്രാന്തരാകണം എന്നും ഇറാൻ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകി.

    ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യു.എസ് ആക്രമണം നടത്തി മണിക്കൂറുകൾക്കകം ഇസ്രായേലിലേക്കുടനീളം ഇറാൻ മിസൈലാക്രമണം നടത്തി. കനത്ത നാശനഷ്ടമാണ് ടെൽ അവീവ്, ഫൈഫ തുടങ്ങിയ സ്ഥലങ്ങളിൽ സംഭവിച്ചത്. ജറൂസലേമിലും അപായ സൈറണുകൾ മുഴങ്ങി. ഇസ്രായേലിനെ ലക്ഷ്യം വച്ചുള്ള ഇറാനിയൻ മിസൈലുകൾ ബെൻ ഗുരിയോൺ വിമാനത്താവളത്തിലും കമാൻഡ് ആന്റ് കൺട്രോൾ കേന്ദ്രങ്ങളിലും ആക്രമണം നടത്തി. ഇറാനിയൻ മിസൈലുകൾ വീണതിനെ തുടർന്ന് ഹൈഫയിൽ കാര്യമായ നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അമേരിക്കൻ താവളങ്ങൾ ആക്രമിക്കുന്നത് ഇസ്രായേലിനെ ആക്രമിക്കുന്നതിനേക്കാൾ വളരെ എളുപ്പമാണെന്നും ഇറാനെതിരെ എന്തെങ്കിലും ആക്രമണം നടത്താൻ യുഎസ് പദ്ധതിയിടുകയാണെങ്കിൽ, ആദ്യം അത് തങ്ങളുടെ സൈന്യത്തിനായി 50,000 ശവപ്പെട്ടികൾ തയ്യാറാക്കണം എന്നും ഇറാൻ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ ആക്രമണം ശക്തമായതോടെ ഇറാഖ് എംബസിയിൽനിന്ന് തങ്ങളുടെ ഉദ്യോഗസ്ഥരെ അമേരിക്ക ഒഴിപ്പിച്ചു.
    ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ അമേരിക്കയുടെ ആക്രമണത്തെത്തുടർന്ന് സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം വിളിക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു, അന്താരാഷ്ട്ര നിയമലംഘനങ്ങൾക്ക് യു.എൻ ഉത്തരവാദികളാണെന്നും ഇറാൻ പ്രഖ്യാപിച്ചു.

    എന്താണ് ഖൈബർ മിസൈൽ

    ഇറാനിയൻ റെവല്യൂഷണറി ഗാർഡ് ആദ്യമായി ഇസ്രായേലിന് നേരെ പ്രയോഗിച്ച ഖൈബർ മിസൈൽ ഖോറാംഷഹർ-4 എന്നും അറിയപ്പെടുന്നുണ്ട്. ഇറാന്റെ പ്രതിരോധ മന്ത്രാലയം നിർമ്മിച്ച ഖോറാംഷഹർ മിസൈൽ കുടുംബത്തിലെ നാലാം തലമുറയിൽപ്പെട്ട ഒരു ഇറാനിയൻ മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലാണ്. പ്രതിരോധ മന്ത്രി മുഹമ്മദ് റെസ അഷ്തിയാനിയുടെ സാന്നിധ്യത്തിൽ 2023 ജൂൺ 4 വ്യാഴാഴ്ചയാണ് ഈ മിസൈൽ അനാച്ഛാദനം ചെയ്തത്. ഖോറാംഷഹർ ബാലിസ്റ്റിക് മിസൈൽ 2,000 കിലോമീറ്റർ ദൂരപരിധി വാഗ്ദാനം ചെയ്യുന്നു. 1,500 കിലോഗ്രാം ഭാരമുള്ള ഒരു യുദ്ധമുന വഹിക്കാനും ഇതിന് കഴിയും.

    ഖോറാംഷഹറിന്റെ വിമോചന വാർഷികത്തോടനുബന്ധിച്ച് 2023 മെയ് 25 വ്യാഴാഴ്ച ഇറാന്റെ പ്രതിരോധ മന്ത്രി മുഹമ്മദ്-റെസ ഘരായ് അഷ്തിയാനിയാണ് മിസൈൽ അനാച്ഛാദനം ചെയ്തത്. 1980-കളിലെ ഇറാഖ്-ഇറാൻ യുദ്ധകാലത്ത് ഖോറാംഷഹർ യുദ്ധം എന്നറിയപ്പെടുന്ന കനത്ത പോരാട്ടത്തിന് വേദിയായ ഇറാനിയൻ നഗരത്തിന്റെ പേരിലാണ് ഖോറാംഷഹർ-4 അറിയപ്പെടുന്നത്. മുസ്ലീങ്ങൾ ഏഴാം നൂറ്റാണ്ടിൽ കീഴടക്കിയ ഖൈബർ കോട്ടയുടെ പേരിലാണ് ഈ മിസൈൽ ഖൈബാർ എന്നും അറിയപ്പെടുന്നത്.

    അമേരിക്കയുടെ ഇറാൻ ആക്രമണം, ഗൾഫ് അടക്കം മേഖല പ്രവചനാതീത പൊട്ടിത്തെറിയുടെ വക്കിൽ
    ഇറാനെതിരായ ഇസ്രായില്‍ ആക്രമണം, അന്താരാഷ്ട്രനിയമങ്ങളുടെ നഗ്നമായ ലംഘനം- സൗദി അറേബ്യ
    ഇസ്രായേലിനെതിരായ മിസൈൽ ആക്രമണത്തിന്റെ പത്തൊൻപതാം തരംഗം ആരംഭിച്ചതായി ഇറാൻ

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America Iran Israel
    Latest News
    അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ നേടി ഖത്തർ മധ്യസ്ഥത വഹിച്ച ഡിആർസി- കോംഗോ റിവർ അലയൻസ് കരാർ
    20/07/2025
    കുവൈത്തിൽ സെക്കണ്ടറി ചോദ്യപേപ്പർ ചോര്‍ത്തി: പ്രസ്സ് മേധാവിക്ക് മൂന്ന് വർഷം തടവ്, അധ്യാപികയ്ക്കും ജീവനക്കാരനും ആറ് മാസം
    20/07/2025
    കടുത്ത പോഷകാഹാരക്കുറവ് മൂലം ഗാസയിൽ നാലു വയസ്സുകാരി മരണപ്പെട്ടു
    20/07/2025
    റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ വീണ്ടും ഇസ്രായില്‍ വെടിവെപ്പ്; 73 പേര്‍ കൊല്ലപ്പെട്ടു
    20/07/2025
    ലഹരിമരുന്നിന് പകരം ലൈംഗികമായി വഴങ്ങണം: യുഎസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ കേസ്
    20/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version