Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 20
    Breaking:
    • ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടങ്ങി ഇന്ത്യ; 10 മീറ്റർ എയർ റൈഫിളിൽ വെള്ളി
    • അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ; വ്യവസ്ഥകൾ ഖത്തർ വഴി കൈമാറി
    • ഹോർമുസിലൂടെ 100 കോടി ബാരൽ എണ്ണ കടന്നുപോയെന്ന യു.എസ് അവകാശവാദം തള്ളി ഇറാൻ
    • റിയാദ് ലക്ഷ്യമാക്കി ഹൂത്തികൾ തൊടുത്തുവിട്ട മിസൈൽ സഖ്യസേന തകർത്തു
    • റോഡിലിറക്കാൻ അനുമതിയുള്ള ഏതു വാഹനവും ഇറക്കുക തന്നെ ചെയ്യും, തടയാൻ എന്റെ വാഹനത്തിൽ വ്യാജവാഴക്കുല ഇല്ല-കെ.എം ഷാജി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ; വ്യവസ്ഥകൾ ഖത്തർ വഴി കൈമാറി

    യു.എസ് യുദ്ധച്ചെലവ് 4,360 കോടി ഡോളറിലേക്ക്, പ്രതിസന്ധിയിൽ ട്രംപ് ഭരണകൂടം
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/09/2026 World Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാൻ: ചർച്ചകളിലേക്ക് മടങ്ങാനും അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുമുള്ള ഇറാന്റെ വ്യവസ്ഥകൾ മധ്യസ്ഥരായ ഖത്തർ വഴി അമേരിക്കയെ അറിയിച്ചതായി ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹ്‌സിൻ റെസായി വ്യക്തമാക്കി. ഇക്കാര്യത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അൽജസീറയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

    പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഒപ്പുവെച്ച ധാരണാപത്രത്തിൽ നിന്ന് യു.എസ് പിന്മാറിയതോടെയാണ് തന്ത്രം മാറ്റാൻ ഇറാൻ തീരുമാനിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    • എല്ലാ മുന്നണികളിലും യുദ്ധം അവസാനിപ്പിക്കുക.
    • മരവിപ്പിച്ച ഇറാൻ ആസ്തികൾ വിട്ടുനൽകുക.
    • നാവിക ഉപരോധം പൂർണ്ണമായി നീക്കുക.

    എന്നിവയാണ് ഇറാൻ മുന്നോട്ടുവെച്ച പ്രധാന വ്യവസ്ഥകൾ. ഖത്തർ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുമായി ഇറാൻ കൂടിയാലോചനകൾ തുടരുകയാണ്. ഇറാന്റെ വ്യവസ്ഥകൾ അംഗീകരിക്കുന്നതാണ് അമേരിക്കയ്ക്കും ഗുണകരമെന്ന് റെസായി കൂട്ടിച്ചേർത്തു.

    യു.എസ് യുദ്ധച്ചെലവ് കുതിച്ചുയരുന്നു

    അതേസമയം, സെപ്റ്റംബർ 3 വരെയുള്ള കണക്കുകൾ പ്രകാരം ഇറാനെതിരായ യു.എസിന്റെ യുദ്ധച്ചെലവ് 4,360 കോടി ഡോളറായി ഉയർന്നതായി യു.എസ് സെൻട്രൽ കമാൻഡ് കോൺഗ്രസ് അംഗങ്ങളെ അറിയിച്ചു. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.

    യുദ്ധക്കപ്പലുകൾ, വിമാനങ്ങൾ, സൈനിക താവളങ്ങൾ എന്നിവയുടെ പ്രവർത്തനച്ചെലവ്, ഉപകരണങ്ങളുടെ നഷ്ടം, സൈനികർക്കുള്ള വൈദ്യസഹായം എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രതിമാസം ഏകദേശം 3 ബില്യൺ ഡോളർ എന്ന തോതിലാണ് ചെലവ് വർധിക്കുന്നത്.

    വൻ തുക ആയുധങ്ങൾക്ക്

    മൊത്തം യുദ്ധച്ചെലവിന്റെ പകുതിയിലധികവും യുദ്ധോപകരണങ്ങൾക്കായാണ് ചെലവഴിച്ചത്. ഇതിൽ ഒരു മാസത്തിനിടെ മാത്രം ആയുധങ്ങൾക്കായുള്ള ചെലവ് 600 കോടി ഡോളറിലധികം വർധിച്ചു. ‘പാട്രിയറ്റ്’, ‘താഡ്’ വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന ഇന്റർസെപ്റ്റർ മിസൈലുകളാണ് ഏറ്റവും ചെലവേറിയത്.

    ഇറാന്റെ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ മിഡിൽ ഈസ്റ്റിലെ യു.എസ് താവളങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.

    പ്രതിസന്ധിയിൽ ട്രംപ് ഭരണകൂടം

    യുദ്ധത്തിൽ ഇതുവരെ 18 അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും 830-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യു.എസ് പ്രതിരോധ വകുപ്പ് അറിയിച്ചു.

    യുദ്ധം മൂലം വർധിച്ചുവരുന്ന സാമ്പത്തിക ബാധ്യത യു.എസ് ഭരണകൂടത്തിന് വലിയ തലവേദനയായിട്ടുണ്ട്. റെക്കോർഡ് തുകയായ 1.5 ട്രില്യൺ ഡോളറിന്റെ പ്രതിരോധ ബജറ്റ് പാസാക്കാനുള്ള ശ്രമത്തിലാണ് ട്രംപ് ഭരണകൂടം. ഇതിനു പുറമെ, ഇറാൻ യുദ്ധമടക്കമുള്ള അടിയന്തര ആവശ്യങ്ങൾക്കായി 950 കോടി ഡോളറിന്റെ പ്രത്യേക പാക്കേജ് അംഗീകരിക്കാനും കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

    യുദ്ധം ആഗോള ഊർജ്ജ, ഓഹരി വിപണികളെയും എണ്ണവിലയെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടങ്ങി ഇന്ത്യ; 10 മീറ്റർ എയർ റൈഫിളിൽ വെള്ളി
    20/09/2026
    അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ; വ്യവസ്ഥകൾ ഖത്തർ വഴി കൈമാറി
    20/09/2026
    ഹോർമുസിലൂടെ 100 കോടി ബാരൽ എണ്ണ കടന്നുപോയെന്ന യു.എസ് അവകാശവാദം തള്ളി ഇറാൻ
    20/09/2026
    റിയാദ് ലക്ഷ്യമാക്കി ഹൂത്തികൾ തൊടുത്തുവിട്ട മിസൈൽ സഖ്യസേന തകർത്തു
    20/09/2026
    റോഡിലിറക്കാൻ അനുമതിയുള്ള ഏതു വാഹനവും ഇറക്കുക തന്നെ ചെയ്യും, തടയാൻ എന്റെ വാഹനത്തിൽ വ്യാജവാഴക്കുല ഇല്ല-കെ.എം ഷാജി
    20/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.