ലണ്ടന്‍ – ഇറാന് റെവല്യൂഷണറി ഗാര്‍ഡിനു കീഴിലെ ഖുദ്സ് ഫോഴ്സ് കമാന്‍ഡറായ ഇസ്മായില്‍ ഖാആനിയെ ഇസ്രായിലി രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദുമായി സഹകരിച്ചുവെന്ന ആഭ്യന്തര ആരോപണത്തെ തുടര്‍ന്ന് ഇറാന് വധിച്ചതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന് നേതാക്കളെ ലക്ഷ്യമിട്ടുള്ള ഇസ്രായിലി ആക്രമണങ്ങള്‍ക്ക് തൊട്ടുമുമ്പുള്ള ഖാആനിയുടെ ആവര്‍ത്തിച്ചുള്ള അസാന്നിധ്യം റെവല്യൂഷണറി ഗാര്‍ഡിനുള്ളില്‍ സംശയങ്ങള്‍ വര്‍ധിപ്പിച്ചുവെന്നും ഇത് കര്‍ശനമായ അന്വേഷണത്തിലേക്ക് നയിച്ചുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അദ്ദേഹത്തെ തീവ്രമായ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയനാക്കിയതായി റിപ്പോര്‍ട്ട് സൂചിപ്പിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഇറാന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
Thursday, August 13
Breaking:
- മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കും : വി ഡി സതീശന്
- ഹോർമുസ് കടലിടുക്ക് അടഞ്ഞു തന്നെ, അമേരിക്കയുടെ അവകാശവാദങ്ങൾ തള്ളി ഇറാന്
- തൃശൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി
- തൃശൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി
- മിസ് യൂ ഡാഡ്, മിസ് യൂ.. നിങ്ങളില്ലാതെ എത്ര കാലം മുന്നോട്ടു പോകാനാകുമെന്നറിയില്ല- അച്ഛനെ പറ്റി വികാരനിർഭര കുറിപ്പുമായി മെസി
