തെല്‍അവീവ്– പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുമ്പ് അപകടകരമായ സൈനിക നീക്കങ്ങള്‍ നടത്തരുതെന്ന് ഇടക്കാല പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഇസ്രായേല്‍ രാഷ്ട്രീയ നേതാവ് ഗാഡി ഐസന്‍കോട്ട് മുന്നറിയിപ്പ് നല്കി. ഇറാനെതിരെ ആക്രമണം നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.
കഴിഞ്ഞ ബുധനാഴ്ച അയച്ച കത്തിലാണ് ഐസന്‍കോട്ട് സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടത്. രാഷ്ട്രീയ മാറ്റം നടക്കുന്ന ഈ ഘട്ടത്തില്‍ സുരക്ഷയുമായി ബന്ധപ്പെട്ട വലിയ തീരുമാനങ്ങള്‍ എടുക്കുന്നത് ഇസ്രായേല്‍ ജനാധിപത്യത്തെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസത്തെയും ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നെസെറ്റിന്റെ (ഇസ്രായേല്‍ പാര്‍ലമെന്റ്) വിശ്വാസം ആര്‍ജിച്ച പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെ ജാഗ്രത പാലിക്കണമെന്നും, അടിയന്തര ഭീഷണി ഇല്ലാത്ത സാഹചര്യത്തില്‍ സൈന്യത്തെ വിന്യസിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കട്ടില് പറയുന്നു. ഇറാനെ കുറിച്ച് നേരിട്ട് പരാമര്‍ശിക്കുന്നില്ലെങ്കിലും കത്ത അയച്ച സമയം ഇക്കാര്യത്തിലുള്ള തര്‍ക്കങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
സൈനിക നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ച് നെതന്യാഹു ഇറാനെതിരെ സൈനിക നടപടിക്ക് ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഈ സംഭവവികാസം. സുരക്ഷാ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്നതില് നെതന്യാഹുവിന്റെ ഓഫീസ് പരാജയപ്പെട്ടുവെന്ന് ആരോപിച്ച ഐസന്‍കോട്ട്, അറ്റോര്‍ണി ജനറല്‍ ഗാലി ബഹാരവ്-മിയാരയോട് ഇക്കാര്യത്തില്‍ ഇടപെടാനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ദേശീയ സുരക്ഷാ വിഷയങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കാനാണ് ഐസന്‍കോട്ട് ശ്രമിക്കുന്നതെന്ന് നെതന്യാഹുവിന്റെ പക്ഷം കുറ്റപ്പെടുത്തി.
ഒക്ടോബര്‍ 27-ന് നടന്ന തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഈ രാഷ്ട്രീയ പോര്. 67 നിയമസഭാംഗങ്ങളുടെ പിന്തുണയുള്ള ഐസന്‍കോട്ടിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് നവംബര്‍ 8-ന് ചുമതലപ്പെടുത്തിയിരുന്നു. നെതന്യാഹുവിന് 46 അംഗങ്ങളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെ നെതന്യാഹു ഇടക്കാല പ്രധാനമന്ത്രിയായി തുടരും.



