ലണ്ടൻ- ലണ്ടനിൽ നിന്ന് ഷിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയർവേയ്സ് വിമാനം അയർലൻഡിന് മുകളിൽ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലണ്ടനിലേക്ക് തിരിച്ചിറക്കി. പറന്നുയർന്നതിന് തൊട്ടുപിന്നാലെ എയർ ട്രാഫിക് കൺട്രോളിലേക്ക് ‘7700’ എന്ന ജനറൽ എമർജൻസി കോഡ് അയച്ച വിമാനം, നിമിഷങ്ങൾക്കകം 9,000 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു.
അടിയന്തരാവസ്ഥയുടെ കൃത്യമായ കാരണം ബ്രിട്ടീഷ് എയർവേയ്സ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, വിമാനം പെട്ടെന്ന് 10,000 അടിയിൽ താഴേക്ക് താഴ്ത്തുന്നത് സാധാരണയായി വിമാനത്തിനുള്ളിലെ വായുമർദ്ദത്തിൽ വ്യതിയാനം സംഭവിക്കുമ്പോഴാണെന്ന് വ്യോമയാന വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ദിവസങ്ങൾക്ക് മുമ്പാണ് ലോകത്തെയാകെ നടുക്കി ഫ്ലൈ ദുബായ് വിമാനത്തിൽ കോ-പൈലറ്റ് ക്യാപ്റ്റന് നേരെ ആക്രമണം നടത്തിയത്.







