Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, November 27
    Breaking:
    • യെമനിൽ സഖ്യസേനയുടെ ശക്തമായ തിരിച്ചടി; ദക്ഷിണ സൗദിയിൽ ഹൂത്തി ഡ്രോൺ തകർത്തു
    • ജിസാൻ റിഫൈനറിക്ക് നേരെ ഹൂത്തി ഭീകരർ നടത്തിയ ആക്രമണത്തിൽ ജീവനക്കാരൻ കൊല്ലപ്പെട്ടു
    • സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ്‌ എഫ്സിക്ക്‌ തോൽവി: സെമിയിൽ ഫോഴ്‌സ കൊച്ചി- മലപ്പുറം എഫ്സി പോരാട്ടം
    • കയ്‌റോയിലെ വന്‍ തീപിടുത്തവും 31 പേരുടെ മരണവും: അപകടത്തിനിടയാക്കിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍
    • ജിസാന്‍ റിഫൈനറിക്കു നേരെ ഹൂത്തി ആക്രമണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    യെമനിൽ സഖ്യസേനയുടെ ശക്തമായ തിരിച്ചടി; ദക്ഷിണ സൗദിയിൽ ഹൂത്തി ഡ്രോൺ തകർത്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/11/2026 World Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– ജിസാൻ റിഫൈനറിക്ക് നേരെ ഹൂത്തികൾ നടത്തിയ ആക്രമണത്തിന് പിന്നാലെ യെമനിലെ ഹൂത്തി കേന്ദ്രങ്ങളിൽ സഖ്യസേന ശക്തമായ തിരിച്ചടി നൽകി. സൻആ, ഹുദൈദ, സഅദ ഗവർണറേറ്റുകളിലായി ഹൂത്തികളുടെ 50 സൈനിക കേന്ദ്രങ്ങൾ തകർത്തതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു. ഇതിനിടെ ദക്ഷിണ സൗദി ലക്ഷ്യമാക്കി ഹൂത്തികൾ വിക്ഷേപിച്ച ഡ്രോൺ സഖ്യസേന ആകാശത്തുവെച്ച് തകർത്തു.

    അബഹ, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിൽ സിവിൽ ഡിഫൻസ് ജാഗ്രതാ നിർദേശം നൽകിയിരുന്നെങ്കിലും ഡ്രോൺ തകർത്തതോടെ അപകടസാധ്യത ഒഴിവായതായി അധികൃതർ വ്യക്തമാക്കി. ജിസാൻ റിഫൈനറിക്ക് നേരെ മിസൈൽ തൊടുക്കാൻ ഉപയോഗിച്ച ഹുദൈദ തുറമുഖത്തെ ലോഞ്ചറും സഖ്യസേന നശിപ്പിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തുടർച്ചയായ ആക്രമണ ശ്രമങ്ങൾ സൗദിയിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഹൂത്തികൾ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.

    • ബുധനാഴ്ച: ജിസാൻ തുറമുഖത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആളപായമില്ല. ജിദ്ദ ഇസ്ലാമിക് പോർട്ടിലും പടിഞ്ഞാറൻ മേഖലയിലും ആക്രമണത്തിന് ശ്രമമുണ്ടായി.
    • ചൊവ്വാഴ്ച: റിയാദിലെ കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലുള്ള പി.ഐ.എഫ് കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റിരുന്നു.

    ചെങ്കടൽ തീരത്തുള്ള ജിസാൻ റിഫൈനറിക്ക് പ്രതിദിനം നാല് ലക്ഷം ബാരൽ ക്രൂഡ് ഓയിൽ സംസ്കരിക്കാൻ ശേഷിയുണ്ട്. ഇറാൻ പിന്തുണയുള്ള ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖം കേന്ദ്രീകരിച്ചാണ് പ്രധാനമായും ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നത്.

    മുന്നേറ്റം തുടർന്ന് യെമൻ സൈന്യം അതിനിടെ, ‘ഡോൺ ഓഫ് യെമൻ’ സൈനിക നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ മണിക്കൂറുകളിൽ ഹൂത്തികൾക്കെതിരെ 767 ഓപ്പറേഷനുകൾ നടത്തിയതായി യെമൻ സായുധ സേന അറിയിച്ചു. പോപ്പുലർ റെസിസ്റ്റൻസ് വിഭാഗത്തിന്റെ പിന്തുണയോടെ നടന്ന ആക്രമണങ്ങളിൽ 117 ഹൂത്തി കമാൻഡർമാരും പോരാളികളും കൊല്ലപ്പെട്ടതായും 87 സൈനിക വാഹനങ്ങൾ നശിപ്പിച്ചതായും സൈന്യം അവകാശപ്പെട്ടു. 30 വ്യോമാക്രമണങ്ങൾ, 665 പീരങ്കി ആക്രമണങ്ങൾ, 39 ഡ്രോൺ ആക്രമണങ്ങൾ, 33 റോക്കറ്റ് ആക്രമണങ്ങൾ എന്നിവയാണ് നടത്തിയത്.

    മാരിബ്, അൽജൗഫ്, തഇസ്, ലഹ്ജ്, ശബ്‌വ, ഹജ്ജ പ്രവിശ്യയിലെ മീദി എന്നിവിടങ്ങളിൽ സൈനിക നടപടികൾ തുടരുകയാണ്. തഇസിലെയും ശബ്‌വയിലെയും ജനവാസ കേന്ദ്രങ്ങളെയും സ്കൂളുകളെയും ഹൂത്തികൾ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ലക്ഷ്യം കാണുന്നതുവരെ സൈനിക നീക്കം തുടരുമെന്നും യെമൻ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Houthi Attack joint forces YEMEN FORCE
    Latest News
    യെമനിൽ സഖ്യസേനയുടെ ശക്തമായ തിരിച്ചടി; ദക്ഷിണ സൗദിയിൽ ഹൂത്തി ഡ്രോൺ തകർത്തു
    27/11/2026
    ജിസാൻ റിഫൈനറിക്ക് നേരെ ഹൂത്തി ഭീകരർ നടത്തിയ ആക്രമണത്തിൽ ജീവനക്കാരൻ കൊല്ലപ്പെട്ടു
    27/11/2026
    സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ്‌ എഫ്സിക്ക്‌ തോൽവി: സെമിയിൽ ഫോഴ്‌സ കൊച്ചി- മലപ്പുറം എഫ്സി പോരാട്ടം
    26/11/2026
    കയ്‌റോയിലെ വന്‍ തീപിടുത്തവും 31 പേരുടെ മരണവും: അപകടത്തിനിടയാക്കിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍
    26/11/2026
    ജിസാന്‍ റിഫൈനറിക്കു നേരെ ഹൂത്തി ആക്രമണം
    26/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.