കയ്‌റോ – ഈജിപ്തിലെ തിരക്കേറിയ റോഡിലൂടെ ഓട്ടോറിക്ഷക്കു മുകളില്‍ കൂറ്റന്‍ ഒട്ടകത്തിന്റെ സുഖസവാരി. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ രസകരമായ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. ഓട്ടോറിക്ഷക്ക് മുകളില്‍ ഇരുത്തി കയര്‍ കൊണ്ട് ബന്ധിച്ചാണ് ഒട്ടകത്തെ ഡ്രൈവറും സഹായികളും ചേര്‍ന്ന് കൊണ്ടുപോയത്. അസാധാരണമായ കാഴ്ചയും ഇത്രയും വലിയ ഒരു മൃഗത്തെ ഓട്ടോറിക്ഷക്കു മുകളില്‍ കയറ്റിക്കൊണ്ടുപോകാന്‍ ഡ്രൈവര്‍ കാണിച്ച ധൈര്യവും വ്യാപകമായ പ്രതികരണങ്ങള്‍ക്കും അഭിനന്ദനത്തിനും കാരണമായി. ഡ്രൈവര്‍ക്കു പുറമെ മൂന്നു സഹായികള്‍ കൂടിയാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. ഓട്ടോറിക്ഷക്കു മുകളില്‍ ഒട്ടകത്തെ കയറ്റിക്കൊണ്ടുപോകുന്നതിന്റെ വീഡിയോകള്‍ ബൈക്ക് യാത്രികര്‍ അടക്കമുള്ള ദൃക്‌സാക്ഷികള്‍ ചിത്രീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group




