ജിദ്ദ – സൗദിയില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങിയ യെമനി പ്രവാസികള്‍ സഞ്ചരിച്ച ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് കത്തി 35 യാത്രക്കാര്‍ വെന്തുമരിച്ചു.
യെമനിലെ അബ്‌യന്‍ ഗവര്‍ണറേറ്റിലെ അല്‍അര്‍ഖൂബ് പ്രദേശത്തെ പര്‍വത റോഡിലാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ബസിലും രണ്ടാമത്തെ വാഹനത്തിലും തീ പടര്‍ന്നുപിടിക്കുകയും ഇരു വാഹനങ്ങളും പൂര്‍ണമായും കത്തിനശിക്കുകയുമായിരുന്നു.
തീ പടര്‍ന്നുപിടിച്ചയുടന്‍ ബസിന്റെ വിന്‍ഡോ ചില്ലുകള്‍ തകര്‍ത്ത് പുറത്തുചാടിയ അഞ്ച് പേര്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സൗദി അറേബ്യയില്‍ നിന്ന് പുറപ്പെട്ട ബസിനുള്ളിലെ യാത്രക്കാരുടെ സംസാരങ്ങളും ദൃശ്യങ്ങളും അടങ്ങിയ വീഡിയോ യാത്രക്കാരില്‍ ഒരാള്‍ ചിത്രീകരിച്ച് അപകടത്തില്‍ പെടുന്നതിനു മുമ്പായി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടിരുന്നു.



