Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 17
    Breaking:
    • 116 വര്‍ഷ ചരിത്രത്തിലാദ്യമായി ബ്രിട്ടന്‍ ചാരസംഘടനാ മേധാവിയായി ഒരു വനിത
    • കാവിക്കൊടിയേന്തിയ ഭാരതാംബ രാജ്ഭവനില്‍ തുടരും
    • മലാപ്പറമ്പ് പെൺവാണിഭം: നടത്തിപ്പുകാരായ പോലീസ് ഡ്രൈവർമാർ അറസ്റ്റിൽ
    • ഹജിനെത്തിയ തിരുവനന്തപുരം സ്വദേശിയായ യുവതി മക്കയിൽ നിര്യാതനായി
    • തെഹ്റാനില്‍ നിന്ന് എല്ലാവരും ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    യെമനിലെ സൻആ വിമാനത്താവളത്തിന് നേരെ ഇസ്രായിൽ ആക്രമണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/05/2025 World Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    സന്‍ആ – സന്‍ആ അന്താരാഷ്ട്ര വിമാനത്താവള പ്രദേശത്തുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഏകദേശം ഒരു മണിക്കൂറിനു ശേഷം, എയര്‍പോര്‍ട്ടില്‍ ഇസ്രായില്‍ വ്യോമാക്രമണം നടത്തി. യെമനിലെ ഹൂത്തി ലക്ഷ്യങ്ങള്‍ക്കു നേരെ ഇസ്രായില്‍ വ്യോമസേന ആക്രമണം നടത്തുന്നതായി ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ അറിയിച്ചു. സന്‍ആയിലെ സെന്‍ട്രല്‍ വിമാനത്താവളത്തിലെ ഹൂത്തി ഭരണകൂടത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ സൈന്യം നശിപ്പിച്ചതായും എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസ്സപ്പെടുത്തിയതായും ഇസ്രായില്‍ സൈനിക വക്താവ് പറഞ്ഞു.

    സന്‍ആ വിമാനത്താവളവും അല്‍ഹുദൈദ തുറമുഖവും ഹൂത്തികള്‍ ആയുധങ്ങളും തീവ്രവാദികളെയും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്നുണ്ടെന്നും വിമാനത്താവളം ഭീകര ആവശ്യങ്ങള്‍ക്കായി തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നും അവിചായ് അഡ്രഇ പ്രസ്താവനയില്‍ ആരോപിച്ചു.
    ഹൂത്തി ഭരണകൂടം ഉപയോഗിക്കുന്ന സന്‍ആ പ്രദേശത്തെ നിരവധി കേന്ദ്ര വൈദ്യുതി നിലയങ്ങള്‍ സൈന്യം ആക്രമിച്ചു. സന്‍ആക്ക് വടക്കുള്ള അല്‍ഉംറാന്‍ സിമന്റ് ഫാക്ടറിയും ആക്രമിച്ചു. ഹൂത്തികളുടെ തുരങ്കങ്ങളുടെയും സൈനിക അടിസ്ഥാന സൗകര്യങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട വിഭവങ്ങളിലൊന്നാണ് ഈ സിമന്റ് ഫാക്ടറി. ഫാക്ടറി ലക്ഷ്യം വെച്ചുള്ള ആക്രമണം ഹൂത്തി ഭരണകൂടത്തിന്റെ സമ്പദ്വ്യവസ്ഥക്കും സൈനിക ആയുധ ശേഷികള്‍ക്കുമുള്ള പ്രഹരമാണ് – ഇസ്രായില്‍ സൈനിക വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഞായറാഴ്ച ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ ഹൂത്തികള്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് മറുപടിയായാണ് ഇസ്രായില്‍ യെമനില്‍ ഹൂത്തി കേന്ദ്രങ്ങള്‍ക്കു നേരെ ശക്തമായ വ്യോമാക്രമണം നടത്തുന്നത്. സന്‍ആ വിമാനത്താവളത്തെ ആക്രമിക്കാന്‍ തങ്ങളുടെ യുദ്ധവിമാനങ്ങള്‍ വരുന്നുണ്ടെന്ന് ഇസ്രായില്‍ സൈന്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതേസയമം, അഴിമതിക്കേസിലെ തന്റെ വിചാരണ സെഷന്‍ ഉപേക്ഷിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി നെതന്യാഹു സൈനിക ആസ്ഥാനത്തേക്ക് പോയതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

    തിങ്കളാഴ്ച വൈകുന്നേരം അല്‍ഹുദൈദയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചു. അല്‍ഹുദൈദ ഗവര്‍ണറേറ്റിലെ ബാജിലില്‍ സിമന്റ് ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതേ ഗവര്‍ണറേറ്റിലെ പ്രധാന തുറമുഖത്ത് നടന്ന വ്യോമാക്രമണത്തില്‍ മറ്റൊരാള്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായിലും അമേരിക്കയും സംയുക്തമായാണ് തിങ്കളാഴ്ച യെമനില്‍ ആക്രമണങ്ങള്‍ നടത്തിയതെന്ന് ഹൂത്തികള്‍ പറഞ്ഞു.

    ഈ ആക്രമണങ്ങള്‍ നടത്തിയത് തങ്ങളാണെന്ന് ഇസ്രായില്‍ സ്ഥിരീകരിച്ചു. ആക്രമണത്തില്‍ അമേരിക്ക പങ്കാളിത്തം വഹിച്ചിട്ടില്ലെന്ന് അമേരിക്കന്‍ അധികൃതര്‍ പറഞ്ഞു. പടിഞ്ഞാറന്‍ യെമനിലെ അല്‍ഹുദൈദയില്‍ ഹൂത്തി അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ സൈന്യം അറിയിച്ചു. 2024 ജൂലൈക്കു ശേഷം ഇത് അഞ്ചാം തവണയാണ് ഇസ്രായില്‍ യെമനില്‍ ബോംബാക്രമണം നടത്തുന്നത്.
    അധിനിവിഷ്ട ജാഫയിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിനു നേരെ ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് വിജയകരമായി ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം ഹൂത്തികള്‍ ഏറ്റെടുത്ത് ഒരു ദിവസത്തിന് ശേഷമാണ് തിങ്കളാഴ്ച യെമനില്‍ വിവിധ കേന്ദ്രങ്ങളില്‍ ഇസ്രായില്‍ ആക്രമണം നടത്തിയത്.

    യെമനില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചതെന്നും അത് തടയാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടും പ്രധാന അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് പതിച്ചതായും ഇസ്രായില്‍ സൈന്യം സ്ഥിരീകരിച്ചു. 2023 ഒക്‌ടോബര്‍ ഏഴിന് ദക്ഷിണ ഇസ്രായിലില്‍ ഹമാസ് നടത്തിയ അഭൂതപൂര്‍വമായ ആക്രമണത്തെ തുടര്‍ന്ന് ഗാസില്‍ ഇസ്രായിലും ഹമാസും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതു മുതല്‍ യെമനിലെ ഹൂത്തികള്‍ ഇസ്രായിലിനു നേരെ മിസൈലുകളും ഡ്രോണുകളും പതിവായി വിക്ഷേപിച്ചുവരികയാണ്.
    ഗാസയിലെ ഫലസ്തീനികള്‍ക്കുള്ള പിന്തുണയെന്നോണം യെമനില്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും വാണിജ്യ കപ്പലുകള്‍ക്ക് നേരെയും ഹൂത്തികള്‍ ആക്രമണം അഴിച്ചുവിടുന്നു. ഈ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി, അമേരിക്ക യെമനിലെ ഹൂത്തി സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Sana Yemen
    Latest News
    116 വര്‍ഷ ചരിത്രത്തിലാദ്യമായി ബ്രിട്ടന്‍ ചാരസംഘടനാ മേധാവിയായി ഒരു വനിത
    17/06/2025
    കാവിക്കൊടിയേന്തിയ ഭാരതാംബ രാജ്ഭവനില്‍ തുടരും
    17/06/2025
    മലാപ്പറമ്പ് പെൺവാണിഭം: നടത്തിപ്പുകാരായ പോലീസ് ഡ്രൈവർമാർ അറസ്റ്റിൽ
    17/06/2025
    ഹജിനെത്തിയ തിരുവനന്തപുരം സ്വദേശിയായ യുവതി മക്കയിൽ നിര്യാതനായി
    17/06/2025
    തെഹ്റാനില്‍ നിന്ന് എല്ലാവരും ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് ട്രംപ്
    17/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version