Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, May 14
    Breaking:
    • അക്കാഫ് ഗാവൽ ക്ലബ്‌ൻറെ ഒന്നാം വാർഷികം ആഘോഷിച്ചു
    • ഫ്രഞ്ച് പ്രസിഡന്റും ഭാര്യയും തമ്മിലുള്ള തർക്കം; ഇറാന്‍ നടിയുമായുള്ള ബന്ധമെന്ന് വെളിപ്പെടുത്തല്‍
    • ഇസ്രായിലുമായി ചേര്‍ന്നുള്ള യു.എ.ഇയുടെ ഗൂഢാലോചനയെ വിമര്‍ശിച്ച് ഇറാന്‍
    • ഭക്ഷ്യ ഉല്‍പ്പന്ന കയറ്റുമതി 1,500 കോടി റിയാലിലെത്തിയതായി വ്യവസായ മന്ത്രി
    • കുവൈത്ത് കസ്റ്റഡിയിലെടുത്തവരെ ഉടനടി വിട്ടയക്കണമെന്ന് ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഭക്ഷ്യ ഉല്‍പ്പന്ന കയറ്റുമതി 1,500 കോടി റിയാലിലെത്തിയതായി വ്യവസായ മന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/05/2026 Saudi Arabia Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദി അറേബ്യയുടെ ഭക്ഷ്യ ഉല്‍പ്പന്ന കയറ്റുമതി ശ്രദ്ധേയമായ വളര്‍ച്ച കൈവരിക്കുന്നതായും കഴിഞ്ഞ വര്‍ഷം കയറ്റുമതി 1,500 കോടി റിയാലിലെത്തിയതായും വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ്. ഹജ് സീസണിന് ഭക്ഷ്യ വ്യവസായ മേഖല പൂര്‍ണ സജ്ജമാണ്. ദശലക്ഷക്കണക്കിന് സന്ദര്‍ശകരെ സൗദി ഉല്‍പ്പന്നങ്ങളെ കുറിച്ച് പരിചയപ്പെടുത്താനുള്ള തന്ത്രപരമായ അവസരമാണ് ഹജ് എന്ന്, ഹജ് സീസണിനായുള്ള തയ്യാറെടുപ്പുകള്‍ നിരീക്ഷിക്കാനായി ജിദ്ദയിലെ ഫാക്ടറികള്‍ സന്ദര്‍ശിച്ച് വ്യവസായ, ധാതുവിഭവ മന്ത്രി പറഞ്ഞു. ഉയര്‍ന്ന കാര്യക്ഷമത കാരണം തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതില്‍ ഈ മേഖല പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷ്യ വ്യവസായ മേഖലയിലെ നിക്ഷേപങ്ങള്‍ ഏകദേശം 200 ബില്യണ്‍ റിയാലെന്നാണ് കണക്ക്. സൗദിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന രണ്ടാമത്തെ വ്യാവസായിക മേഖലയാണിത്. ഭക്ഷ്യ വ്യവസായ മേഖലയില്‍ 1,900 ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു. ഉചിതമായ വിലക്ക്, മതിയായ അളവില്‍, എല്ലാ അഭിരുചികള്‍ക്കും അനുയോജ്യമായ വൈവിധ്യമാര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ നല്‍കാന്‍ സാധിക്കുന്നതിന് ഭക്ഷ്യ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഹജ് ആരംഭിക്കുന്നതിന് മുമ്പ് അവരുടെ ആവശ്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വെല്ലുവിളികള്‍ ഇല്ലാതാക്കാനും വ്യവസായ മന്ത്രാലയവും അനുബന്ധ വകുപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

    2035 ആകുമ്പോഴേക്കും സൗദിയില്‍ ഭക്ഷ്യവസ്തു ഫാക്ടറികളുടെ എണ്ണം 800 ആയി ഉയരുമെന്നാണ് പ്രതീക്ഷ. നിക്ഷേപങ്ങളുടെ വലുപ്പത്തില്‍ മാത്രമല്ല, പ്രാദേശിക വിപണിയെ പിന്തുണക്കുന്നതിലെ നേട്ടങ്ങളും ദേശീയ കയറ്റുമതിയിലേക്കുള്ള സജീവ സംഭാവനയുമാണ് ഈ മേഖലയുടെ യഥാര്‍ഥ മൂല്യം. 2035 ആകുമ്പോഴേക്കും ഭക്ഷ്യവസ്തു നിര്‍മ്മാണ മേഖലയില്‍ 78 ബില്യണ്‍ റിയാലിന്റെ നിക്ഷേപം ദേശീയ വ്യാവസായിക തന്ത്രമാണ് ലക്ഷ്യം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പാലുല്‍പ്പന്നങ്ങള്‍, മുട്ട തുടങ്ങിയ അവശ്യവസ്തുക്കളില്‍ സൗദി അറേബ്യ 100 ശതമാനം സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ട്. കോഴിയിറച്ചി മേഖലയില്‍ സ്വയംപര്യാപ്തത 70 ശതമാനത്തിലെത്തി. ബേക്കറി മേഖല അയല്‍ രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു.
    ജിദ്ദയിലെ സഡാഫ്‌കോ ഫാക്ടറി മന്ത്രി സന്ദര്‍ശിച്ചു. സഡാഫ്‌കോ ഫാക്ടറിയില്‍ പ്രതിവര്‍ഷം 30 കോടി ലിറ്റര്‍ പാലുല്‍പ്പന്നങ്ങള്‍, ജ്യൂസുകള്‍, ഐസ്‌ക്രീം എന്നിവ ഉല്‍പാദിപ്പിക്കുന്നു. ഹജ് സീസണില്‍ പ്രതിദിനം 17 ലക്ഷം ലിറ്ററില്‍ കൂടുതല്‍ ഉല്‍പ്പാദനം നടക്കുന്നു. അല്‍മറാഇ കമ്പനിയുടെ ബേക്കറികളിലൊന്നും ബന്ദര്‍ അല്‍ഖുറൈഫ് സന്ദര്‍ശിച്ചു. അല്‍മറാഇ കമ്പനിയുടെ ജിദ്ദ ബേക്കറി പ്രതിവര്‍ഷം 80 കോടിയിലേറെ പേസ്ട്രികളും പൈകളുമാണ് ഉല്‍പാദനം. ഹജ് സീസണില്‍ ബേക്കറിയുടെ ഉല്‍പ്പാദന ശേഷി 40 ശതമാനം വര്‍ധിക്കുകയും പ്രതിദിനം 28 ലക്ഷം പേസ്ട്രികളിലും പൈകളിലും എത്തുകയും ചെയ്യുന്നു.

    ഗുണനിലവാരം, ആരോഗ്യം, സുരക്ഷ എന്നിവയുടെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ പാലിച്ച്, ഹജ് സീസണില്‍ കാറ്ററിംഗ് സെന്ററുകള്‍, ഹജ് ഗ്രൂപ്പുകള്‍, ത്വവാഫ കമ്പനികള്‍, പുണ്യസ്ഥലങ്ങളിലെ ഹോട്ടലുകള്‍ എന്നിവക്ക് വൈവിധ്യമാര്‍ന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതില്‍ ഈ ഫാക്ടറികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ജിദ്ദയിലെ ഫസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയുടെ അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടം സന്ദര്‍ശിച്ച മന്ത്രി, വ്യവസായ നഗരത്തിലെ നിക്ഷേപകര്‍ക്ക് സൗദി അതോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റീസ് ആന്റ് ടെക്‌നോളജി സോണ്‍സ് നല്‍കുന്ന ലോജിസ്റ്റിക്‌സ്, അടിസ്ഥാന സൗകര്യങ്ങള്‍, പ്രാപ്തമാക്കല്‍ സേവനങ്ങള്‍ എന്നിവയും വിലയിരുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Export
    Latest News
    അക്കാഫ് ഗാവൽ ക്ലബ്‌ൻറെ ഒന്നാം വാർഷികം ആഘോഷിച്ചു
    14/05/2026
    ഫ്രഞ്ച് പ്രസിഡന്റും ഭാര്യയും തമ്മിലുള്ള തർക്കം; ഇറാന്‍ നടിയുമായുള്ള ബന്ധമെന്ന് വെളിപ്പെടുത്തല്‍
    14/05/2026
    ഇസ്രായിലുമായി ചേര്‍ന്നുള്ള യു.എ.ഇയുടെ ഗൂഢാലോചനയെ വിമര്‍ശിച്ച് ഇറാന്‍
    14/05/2026
    ഭക്ഷ്യ ഉല്‍പ്പന്ന കയറ്റുമതി 1,500 കോടി റിയാലിലെത്തിയതായി വ്യവസായ മന്ത്രി
    14/05/2026
    കുവൈത്ത് കസ്റ്റഡിയിലെടുത്തവരെ ഉടനടി വിട്ടയക്കണമെന്ന് ഇറാന്‍
    14/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version