Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 19
    Breaking:
    • സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    • ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ
    • ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    • കോടതി സംരക്ഷണം നിലനിൽക്കെ ലാറ്റിനമേരിക്കയിൽ നിന്നുള്ള 15 അഭയാർഥികളെ അമേരിക്ക കോംഗോയിലേക്ക് നാടുകടത്തി
    • തമിഴ്‌നാട്ടിലെ വിരുദുനഗർ പടക്കശാലയിൽ വൻ സ്‌ഫോടനം: 21 മരണം, നിരവധി പേർക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ന്യൂയോർക്കിൽ സയണിസ്റ്റ് സ്ഥാനാർത്ഥിക്ക് ഞെട്ടിക്കുന്ന തോൽവി; ഇസ്രായിൽ വിരുദ്ധൻ സൊഹ്റാൻ മംദാനി മേയർ സ്ഥാനത്തേക്ക്

    B Zayed AliBy B Zayed Ali25/06/2025 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സൊഹ്‌റാന്‍ മംദാനി
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോർക്ക്: ഇസ്രായേലിന് പുറത്ത് ഏറ്റവും കൂടുതൽ ജൂത ജനസംഖ്യയുള്ള ന്യൂയോർക്ക് സിറ്റിയിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ മേയർ സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിൽ സയണിസ്റ്റ് അനുകൂലിയും മുൻ ഗവർണറുമായ ആൻഡ്ര്യൂ ക്വോമോയ്ക്ക് പരാജയം. 93% വോട്ടുകൾ എണ്ണിയപ്പോൾപുരോഗമനവാദിയും സോഷ്യലിസ്റ്റ് ആശയക്കാരനുമായ 33-കാരനായ സോഹ്റാൻ മംദാനി 43.5% വോട്ടോടെ ഒന്നാം സ്ഥാനത്തെത്തി. ഡെമോക്രാറ്റുകൾക്ക് ആധിപത്യമുള്ള നഗരത്തിൽ ആദ്യമായി മുസ്ലിം മേയർ ഉണ്ടാകാനുള്ള സാധ്യത ഇതോടെ ശക്തമായി.

    ഇന്ത്യൻ-ഉഗാണ്ടൻ വംശജനായ മഹ്മൂദ് മംദാനിയുടെയും സംവിധായിക മീരാ നായരുടെയും മകനായ സോഹ്റാൻ ആഫ്രിക്കയിലാണ് ജനിച്ച് വളർന്നത്. ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളെ തുറന്നെതിർത്ത മംദാനി, ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി അടിത്തട്ടിൽ പ്രചാരണം നടത്തി. ബെർനി സാൻഡേഴ്സ് ഉൾപ്പെടെയുള്ള പ്രമുഖർ അദ്ദേഹത്തിന് അഭിനന്ദനവുമായി രംഗത്തെത്തി. “വൻ രാഷ്ട്രീയ-സാമ്പത്തിക ശക്തികൾക്കെതിരെ ജനങ്ങളോടൊപ്പം നിന്നാണ് മംദാനി ജയിച്ചത്” സാൻഡേഴ്സ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പരമ്പരാഗത ക്രിസ്ത്യൻ വോട്ടുകളും 10 ശതമാനത്തിലേറെയുള്ള ജൂത വോട്ടുകളും അനായാസം നേടുമെന്ന് കരുതിയ ക്വോമോയ്ക്ക്, മംദാനിയുടെ പുരോഗമന ആശയങ്ങളും യുവജനങ്ങളിലെ സ്വാധീനവുമാണ് തിരിച്ചടിയായത്. 11.3% വോട്ടോടെ മൂന്നാമതെത്തിയ ജൂത പുരോഗമനവാദി ബ്രാഡ് ലാൻഡർ മംദാനിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ലാൻഡറുടെ വോട്ടർമാർ ഭൂരിഭാഗവും മംദാനിക്ക് രണ്ടാം വോട്ട് നൽകിയതായാണ് സൂചന.

    ന്യൂയോർക്കിന്റെ റാങ്ക്ഡ് ചോയ്സ് വോട്ടിങിൽ 50% വോട്ട് ലഭിക്കാത്ത പക്ഷം, രണ്ടാം വോട്ടുകൾ നിർണായകമാവും. ബിൽ ക്ലിന്റൺ, വൻകിട വ്യവസായികൾ തുടങ്ങിയവരുടെ പിന്തുണയുണ്ടായിരുന്ന ക്വോമോ, മംദാനിയുടെ ജനകീയ പ്രചാരണത്തിന് മുന്നിൽ പതറി. ജനങ്ങളുമായി നേരിട്ട് സംസാരിക്കുകയും നഗരത്തിൽ ഇറങ്ങി സഞ്ചരിക്കുകയും ചെയ്ത മംദാനി, ചെറുപ്പക്കാർക്ക് ഏറെ പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ പ്രചരണ സമൂഹമാധ്യമങ്ങളിലും തരംഗമായി. “മംദാനി യുവാക്കളെ വോട്ടുചെയ്യാൻ പ്രേരിപ്പിച്ചു; ഞാൻ അദ്ദേഹത്തെ ഹൃദയപൂർവം അഭിനന്ദിക്കുന്നു,” ക്വോമോ പറഞ്ഞു.

    നഗരത്തിന്റെ ജീവിതച്ചെലവ് കുറയ്ക്കുമെന്ന മംദാനിയുടെ പ്രധാന വാഗ്ദാനവും ഗസ്സയിലെ ഇസ്രായിൽ നടപടികളോടുള്ള വിമർശനവും വോട്ടർമാരെ സ്വാധീനിച്ചു. ക്വോമോ അദ്ദേഹത്തെ ‘സെമിറ്റിക് വിരോധി’യെന്ന് മുദ്രകുത്താൻ ശ്രമിച്ചെങ്കിലും, “ഞാൻ ജൂതവിരോധിയല്ല, ഇസ്രായേലിന്റെ നയങ്ങളെയാണ് വിമർശിക്കുന്നത്” എന്ന് മംദാനി വ്യക്തമാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിൽ വൈറലായ അദ്ദേഹത്തിന്റെ പ്രചാരണം, ഡെമോക്രാറ്റിക് പാർട്ടിയിലെ പുരോഗമനവാദികൾക്ക് ഊർജം പകർന്നേക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Andrew Cuomo Zohran Mamdani
    Latest News
    സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    19/04/2026
    ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ
    19/04/2026
    ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    19/04/2026
    കോടതി സംരക്ഷണം നിലനിൽക്കെ ലാറ്റിനമേരിക്കയിൽ നിന്നുള്ള 15 അഭയാർഥികളെ അമേരിക്ക കോംഗോയിലേക്ക് നാടുകടത്തി
    19/04/2026
    തമിഴ്‌നാട്ടിലെ വിരുദുനഗർ പടക്കശാലയിൽ വൻ സ്‌ഫോടനം: 21 മരണം, നിരവധി പേർക്ക് പരിക്ക്
    19/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.