Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 7
    Breaking:
    • ദമാമിനും ബഹ്റൈനും ഇടയിൽ ടാക്സി സർവീസിന് അനുമതി
    • വിമാനം റൺവേയിൽനിന്ന് തെന്നിമാറി വാഹനങ്ങളിലിടിച്ച് അഞ്ചു പേർ മരിച്ചു, അപകടത്തിൽ പെട്ടത് ആമസോൺ വിമാനം
    • പലിശസമ്പ്രദായം ഇല്ലാതായാൽ ലോകം നന്നാകും: അബ്ദുസ്സലാം മോങ്ങം
    • ഡോ. അബ്ദുല്ല ബാസിലിനെതിരായ പോലീസ് നടപടി തികഞ്ഞ അനീതി- ജെ.ഡി.സി.സി
    • ഓണം കളറാക്കി വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍; മുഖ്യാതിഥിയായി ഇന്ത്യന്‍ സ്ഥാനപതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    വിമാനം റൺവേയിൽനിന്ന് തെന്നിമാറി വാഹനങ്ങളിലിടിച്ച് അഞ്ചു പേർ മരിച്ചു, അപകടത്തിൽ പെട്ടത് ആമസോൺ വിമാനം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/09/2026 World Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടൺ: മയാമി ഇന്റർനാഷണൽ എയർപോർട്ടിൽ ആമസോൺ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറി തീപിടിച്ച് അഞ്ചു പേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ലാൻഡിംഗിനിടെ നീലയും വെള്ളയും നിറത്തിലുള്ള ബോയിംഗ് 767 വിമാനം ഡയഗണൽ റൺവേയിൽ നിന്ന് നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് മറിയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എയർപോർട്ടിന് ചുറ്റുമുള്ള വെയർഹൗസ് തൊഴിലാളികളും മറ്റ് ബിസിനസുകാരും ഉപയോഗിക്കുന്ന റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കാണ് വിമാനം ഇടിച്ചുകയറിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘പ്രൈം എയർ ഫ്ലൈറ്റ് 7598’ എന്ന വിമാനമാണ് അപകടത്തിൽ പെട്ടത്. സംഭവസ്ഥലത്തേക്ക് ഫയർ ട്രക്കുകൾ കുതിച്ചെത്തുമ്പോൾ വിമാനത്തിൽ നിന്ന് കറുത്ത പുക ഉയർന്നുവരുന്നത് ദൃശ്യങ്ങളിൽ കാണാം.

    “വിമാനം ഏതാനും വാഹനങ്ങളിൽ ഇടിച്ചു, ചില ആളുകൾ വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിപ്പോയി,” മയാമി-ഡേഡ് കൗണ്ടി ഫയർ ചീഫ് റേ ജദല്ല മാധ്യമപ്രവർത്തകരോട് പറഞ്ഞു. അഞ്ച് പേർ മരിച്ചതിന് പുറമെ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അതിൽ മൂന്ന് പേരെ ഗുരുതരാവസ്ഥയിൽ ട്രോമ സെന്ററുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെ പോർട്ടോ റിക്കോയിലെ സാൻ ജുവാനിൽ നിന്ന് വിമാനം എത്തിയപ്പോഴായിരുന്നു അപകടം.

    അപകടത്തിൽ വിമാനത്തിന്റെ കോക്ക്പിറ്റിൽ പൈലറ്റും കോ-പൈലറ്റും വാഹനങ്ങളിൽ ചില യാത്രക്കാരും കുടുങ്ങിപ്പോയതായി ജദല്ല അറിയിച്ചു. അപകടത്തെ തുടർന്ന് തിരക്കേറിയ വിമാനത്താവളത്തിലെ സർവീസുകൾ ഏറെ നേരം തടസ്സപ്പെട്ടു. എയർപോർട്ടിലെ എല്ലാ റൺവേകളും ടാക്സിവേകളും അടച്ച അധികൃതർ, എയർപോർട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെടാൻ യാത്രക്കാരോട് അഭ്യർത്ഥിച്ചു. “രക്ഷാപ്രവർത്തനത്തിനും തീ അണയ്ക്കുന്നതിനുമായി മയാമി-ഡേഡ് ഫയർ റെസ്ക്യൂവിൽ നിന്ന് 60 ഓളം ഫയർ എൻജിനുകളും 200 ഓളം ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി,” ജദല്ല പറഞ്ഞു.

    ലാൻഡിംഗിനിടെ വിമാനത്തിന് അപകടം സംഭവിച്ചതായി ആമസോൺ പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. എന്നാൽ ആളപായത്തെക്കുറിച്ചോ പരിക്കേറ്റവരെക്കുറിച്ചോ കമ്പനി പരാമർശിച്ചില്ല. വളരെ പെട്ടെന്ന് സംഭവിച്ച ഒരു സാഹചര്യമാണിത്, ഞങ്ങൾ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി മനസ്സിലാക്കാൻ പ്രാദേശിക അധികാരികളുമായും ഉദ്യോഗസ്ഥരുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്നും ആമസോൺ വക്താവ് കെല്ലി നന്റൽ പറഞ്ഞു. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ലൂയിസ്‌വില്ലെയിലെ മുഹമ്മദ് അലി ഇന്റർനാഷണൽ എയർപോർട്ടിൽ റൺവേയിലൂടെ പോകുന്നതിനിടെ എൻജിൻ തകരാറിലായി യു.പി.എസ് വിമാനം തകർന്നു വീണിരുന്നു. ആ അപകടത്തിൽ മൂന്ന് പൈലറ്റുമാരും റൺവേയിലുണ്ടായിരുന്ന 12 പേരും കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

    View this post on Instagram

    A post shared by The Malayalam News (@themalnews)

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Amazon Flight Runway
    Latest News
    ദമാമിനും ബഹ്റൈനും ഇടയിൽ ടാക്സി സർവീസിന് അനുമതി
    07/09/2026
    വിമാനം റൺവേയിൽനിന്ന് തെന്നിമാറി വാഹനങ്ങളിലിടിച്ച് അഞ്ചു പേർ മരിച്ചു, അപകടത്തിൽ പെട്ടത് ആമസോൺ വിമാനം
    07/09/2026
    പലിശസമ്പ്രദായം ഇല്ലാതായാൽ ലോകം നന്നാകും: അബ്ദുസ്സലാം മോങ്ങം
    06/09/2026
    ഡോ. അബ്ദുല്ല ബാസിലിനെതിരായ പോലീസ് നടപടി തികഞ്ഞ അനീതി- ജെ.ഡി.സി.സി
    06/09/2026
    ഓണം കളറാക്കി വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍; മുഖ്യാതിഥിയായി ഇന്ത്യന്‍ സ്ഥാനപതി
    06/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.