Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 28
    Breaking:
    • ബൊളിവീയയില്‍ കറൻസി നോട്ടുകളുമായി പോയ സൈനികവിമാനം തകർന്നുവീണ് 15 പേർക്ക് ദാരുണാന്ത്യം
    • ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രായിൽ ആക്രമണം; ഇസ്രായിലിൽ ജാഗ്രത
    • കുവൈത്തില്‍ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും പണമിടപാടുകള്‍ വിലക്കി
    • ഇറാനുമായുള്ള ചര്‍ച്ചകളില്‍ താന്‍ സന്തുഷ്ടനല്ലെന്ന് ട്രംപ്
    • മിനിബസ് കനാലിലേക്ക് മറിഞ്ഞ് 14 പേര്‍ക്ക് പരിക്കേറ്റു; നാലു പേരെ കാണാതായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Top News

    ഇറാനുമായുള്ള ചര്‍ച്ചകളില്‍ താന്‍ സന്തുഷ്ടനല്ലെന്ന് ട്രംപ്

    ഇറാനുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസില്‍ നിന്ന് ടെക്‌സസിലേക്ക് പോകുന്നതിനുമുമ്പ് മാധ്യമപ്രവര്‍ത്തകരോട് നടത്തിയ പ്രസ്താവനയില്‍ ട്രംപ് വ്യക്തമാക്കി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/02/2026 Top News Latest World 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – ഇറാനുമായുള്ള ചര്‍ച്ചകളുടെ പുരോഗതിയില്‍ താന്‍ സന്തുഷ്ടനല്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ അടുത്ത വെള്ളിയാഴ്ച ഇറാനുമായി അമേരിക്ക നടത്താന്‍ ഉദ്ദേശിക്കുന്ന ആണവ പദ്ധതി ചര്‍ച്ചകളില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണും. ഇറാനുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസില്‍ നിന്ന് ടെക്‌സസിലേക്ക് പോകുന്നതിനുമുമ്പ് മാധ്യമപ്രവര്‍ത്തകരോട് നടത്തിയ പ്രസ്താവനയില്‍ ട്രംപ് വ്യക്തമാക്കി. ഇറാനുമായി കരാറിലെത്താന്‍ താന്‍ ആഗ്രഹിക്കുന്നു. എന്നാല്‍, ഇറാനെ ആണവായുധം സ്വന്തമാക്കാന്‍ അനുവദിക്കാനാവില്ല.

    നമ്മുടെ ആവശ്യം അവര്‍ അംഗീകരിക്കാന്‍ തയ്യാറല്ല എന്ന വസ്തുതയില്‍ ഞാന്‍ സന്തുഷ്ടനല്ല. എനിക്ക് അതില്‍ ആവേശമില്ല. എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം. നമുക്ക് പിന്നീട് സംസാരിക്കാം. ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെയും ഐസിസ് നേതാവ് അബൂബക്കര്‍ അല്‍ബാഗ്ദാദിയെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളിലും ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമറിലും തനിക്ക് ഭാഗ്യമുണ്ടായി. അത് അങ്ങിനെ തന്നെ തുടരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇറാനികള്‍ നല്ല വിശ്വാസത്തോടെയും വ്യക്തമായ മനസ്സാക്ഷിയോടെയും ചര്‍ച്ച നടത്തിയാല്‍ അത് വളരെ മികച്ചതായിരിക്കും. പക്ഷേ, അവര്‍ ഇതുവരെ ആ തലത്തില്‍ എത്തിയിട്ടില്ല. വെള്ളിയാഴ്ച കൂടുതല്‍ ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നു. ആര്‍ക്കും അറിയില്ല, അങ്ങിനെയാകാം, അങ്ങിനെയാകില്ല – ഇറാനില്‍ ബലപ്രയോഗത്തിലൂടെ ഭരണമാറ്റത്തിനുള്ള സാധ്യതയെ കുറിച്ച് ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. സൈനിക ആക്രമണം കൂടാതെ നമുക്ക് അത് ചെയ്യാന്‍ കഴിയുമെങ്കില്‍ അത് വളരെ മികച്ചതായിരിക്കും. പക്ഷേ, ചിലപ്പോള്‍ നിങ്ങള്‍ക്ക് അത് ചെയ്യേണ്ടിവരും. ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം നമുക്കുണ്ട്. സൈനിക കരുത്തില്‍ അമേരിക്കക്ക് തുല്യശക്തിയായി ആരുമില്ല. എനിക്ക് അത് ഉപയോഗിക്കേണ്ടി വന്നില്ലായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, ചിലപ്പോള്‍ നിങ്ങള്‍ക്ക് അത് ചെയ്യേണ്ടിവരും – ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മേഖലയില്‍ വന്‍തോതിലുള്ള യു.എസ് സൈനിക സന്നാഹത്തിനിടയിലും ഇറാന്‍ ആണവ പദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഈ ആഴ്ച തുടര്‍ന്നു. ട്രംപിന്റെ പരാമര്‍ശങ്ങള്‍ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ വാക്കുകളെ പ്രതിധ്വനിപ്പിച്ചു. ഈ മേഖലയില്‍ നീണ്ടുനില്‍ക്കുന്ന യുദ്ധത്തില്‍ അമേരിക്ക കുടുങ്ങാന്‍ സാധ്യതയില്ല. പക്ഷേ പ്രസിഡന്റ് ഒടുവില്‍ എന്ത് തീരുമാനിക്കുമെന്ന് തനിക്ക് അറിയില്ല – വ്യാഴാഴ്ച വൈകുന്നേരം വാഷിംഗ്ടണ്‍ പോസ്റ്റിനോട് വാന്‍സ് പറഞ്ഞു. ഇറാനും അമേരിക്കയും തമ്മിലുള്ള മൂന്നാം റൗണ്ട് ആണവ ചര്‍ച്ചകള്‍ വ്യാഴാഴ്ച ജനീവയില്‍ കരാറിലെത്താതെ അവസാനിച്ചു. അടുത്ത ആഴ്ച വിയന്നയില്‍ സാങ്കേതിക ചര്‍ച്ചകള്‍ നടക്കും. അതിനിടെ, വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാനായി ഒമാന്‍ വിദേശ മന്ത്രി ബദര്‍ അല്‍ബൂസഈദി വാഷിംഗ്ടണില്‍ വെച്ച് വൈസ് പ്രസിഡന്റ് വാന്‍സുമായി കൂടിക്കാഴ്ച നടത്തി. നയതന്ത്ര മാര്‍ഗങ്ങള്‍ തുറന്നിടാനുള്ള വഴികള്‍ തേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയില്‍ ജനീവ ചര്‍ച്ചകളുടെ ഫലം വിലയിരുത്തുകയും കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ മധ്യമ ഓപ്ഷനുകള്‍ തേടുകയും ചെയ്തു.

    പരമ്പരാഗത മധ്യസ്ഥര്‍ എന്ന നിലയില്‍ ഇരുപക്ഷവും തമ്മിലുള്ള വിടവുകള്‍ നികത്താന്‍ ഒമാന്‍ പ്രാപ്തമാണെന്ന് അല്‍ബൂസഈദി പറഞ്ഞു.
    യു.എസ് ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്ന ഒരു വഴിത്തിരിവിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, വ്യാഴാഴ്ച നടന്ന ചര്‍ച്ചകളില്‍ ഇരുപക്ഷവും പുരോഗതി കൈവരിച്ചതായി അമേരിക്കക്കും ഇറാനും ഇടയില്‍ മധ്യസ്ഥത വഹിക്കുന്ന ഒമാന്‍ പ്രസ്താവിച്ചു. ഇരുപക്ഷവും അതത് തലസ്ഥാനങ്ങളിലെ കൂടിയാലോചനകള്‍ക്ക് ശേഷം ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായും അടുത്ത ആഴ്ച വിയന്നയില്‍ സാങ്കേതിക തല ചര്‍ച്ചകള്‍ നടക്കുമെന്നും അല്‍ബൂസഈദി പറഞ്ഞു. ഫെബ്രുവരി 19 ന്, ആണവ പ്രശ്‌നത്തില്‍ കരാറിലെത്താന്‍ ട്രംപ് ഇറാന് 10 മുതല്‍ 15 ദിവസം വരെ സമയം നല്‍കി. കരാറിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് ഇറാന്‍ വ്യക്തമാക്കുകയും ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് നിഷേധിക്കുകയും ചെയ്യുന്നു.

    അടുത്ത ആഴ്ച ആദ്യം അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ ഇസ്രായില്‍ സന്ദര്‍ശിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഇറാന്‍, ലെബനോന്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രാദേശിക പ്രശ്‌നകളും ഗാസയില്‍ സമാധാനത്തിനായുള്ള പ്രസിഡന്റ് ട്രംപിന്റെ 20 ഇന പദ്ധതി നടപ്പാക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളും ചര്‍ച്ച ചെയ്യാനായി റൂബിയോ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇസ്രായില്‍ സന്ദര്‍ശിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ പറഞ്ഞു. ഇറാനെതിരെ അമേരിക്ക കൂടുതല്‍ കര്‍ശനമായ നിലപാട് സ്വീകരിക്കണമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന്റെ ഏതൊരു ആക്രമണത്തിനും ഇസ്രായില്‍ തിരിച്ചടിക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America Iran
    Latest News
    ബൊളിവീയയില്‍ കറൻസി നോട്ടുകളുമായി പോയ സൈനികവിമാനം തകർന്നുവീണ് 15 പേർക്ക് ദാരുണാന്ത്യം
    28/02/2026
    ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രായിൽ ആക്രമണം; ഇസ്രായിലിൽ ജാഗ്രത
    28/02/2026
    കുവൈത്തില്‍ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും പണമിടപാടുകള്‍ വിലക്കി
    28/02/2026
    ഇറാനുമായുള്ള ചര്‍ച്ചകളില്‍ താന്‍ സന്തുഷ്ടനല്ലെന്ന് ട്രംപ്
    28/02/2026
    മിനിബസ് കനാലിലേക്ക് മറിഞ്ഞ് 14 പേര്‍ക്ക് പരിക്കേറ്റു; നാലു പേരെ കാണാതായി
    28/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.