Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, June 24
    Breaking:
    • മുഴുവൻ ഗൾഫ് രാജ്യങ്ങളും ആകാശ പാത തുറന്നു, വ്യോമഗതാതം സാധാരണ നിലയിൽ
    • ഖത്തർ വ്യോമപാത തുറന്നു, രാജ്യം തികച്ചും സാധാരണ നിലയിലേക്ക്, പരീക്ഷകൾ ഒരു ദിവസത്തേക്ക് മാറ്റിവെച്ചു
    • സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു, കിംവദന്തി പ്രചരിപ്പിക്കരുത്- ഖത്തർ ആഭ്യന്തര മന്ത്രാലയം
    • സൗദിയില്‍ ബഖാലകളില്‍ സിഗരറ്റും പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്നതിന് വിലക്ക്
    • ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽനിന്ന് സർവീസ് തുടങ്ങി, ഗൾഫ് സാധാരണ നിലയിലേക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Top News

    “കോൺഗ്രസിന് തുർക്കിയിൽ ഓഫീസ്”; വ്യാജപ്രചരണത്തിൽ റിപ്പബ്ലിക് ടി.വി മാപ്പു പറഞ്ഞു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/05/2025 Top News India 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: കോൺഗ്രസിന് തുർക്കിയിൽ ഓഫീസ് ഉണ്ടെന്ന വ്യാജപ്രചരണത്തിൽ അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി മാപ്പുപറഞ്ഞു. 2025 മെയ് 15-ന് റിപബ്ലിക് ടിവി തങ്ങളുടെ പ്രൈം ടൈം ഷോയിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് തുർക്കിയിൽ രജിസ്റ്റർ ചെയ്ത ഓഫീസ് ഉണ്ടെന്ന് റിപ്പബ്ലിക് ടി.വി അവകാശപ്പെട്ടത്. എഡിറ്റർ-ഇൻ-ചീഫ് അർണബ് ഗോസ്വാമി, ഇസ്താംബുൾ കോൺഗ്രസ് സെന്റർ എന്ന കെട്ടിടത്തിന്റെ ചിത്രം കാണിച്ച്, ഇത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഓഫീസാണെന്ന് വാദിച്ചു. എന്നാൽ, നിരവധി ഫാക്ട് ചെക്കർമാർ ഇത് തെറ്റാണെന്ന് തെളിയിച്ചതോടെയാണ് സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ റിപ്പബ്ലിക് ടി.വി മാപ്പുപറഞ്ഞത്.

    Republic Corrigendum pic.twitter.com/dIkaH4Z6JE

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Republic (@republic) May 20, 2025

    പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ പാകിസ്താന്റെ പക്ഷം ചേർന്ന തുർക്കിക്കെതിരെ രാജ്യത്ത് പൊതുവികാരം ശക്തമാണ്. വിവിധ മേഖലകളിൽ തുർക്കിയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതിനിടെയാണ് കോൺഗ്രസിന് തുർക്കിയിൽ ഓഫീസ് ഉണ്ടെന്ന് അർണബ് ഗോസ്വാമി വ്യാജപ്രചരണം നടത്തിയത്.

    2019-ൽ തുർക്കിയിൽ ഓഫീസ് തുറക്കാനുള്ള ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ പ്രഖ്യാപനവും ഇസ്താംബൂൾ കോൺഗ്രസ് സെന്റർ കെട്ടിടത്തെയും ചേർത്തു കെട്ടിയാണ് കോൺഗ്രസിന് തുർക്കിയിൽ ഓഫീസുണ്ടെന്ന് അർണാബ് ഗോസ്വാമി വാദിച്ചത്. ‘ശത്രുവിന്റെ സുഹൃത്തും ശത്രുവാണെ’ന്നു പറഞ്ഞ അർണാബ് കോൺഗ്രസ് പാർട്ടിയെ ബഹിഷ്‌കരിക്കണമെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ടു.

    ഇസ്താംബുൾ കോൺഗ്രസ് സെന്റർ എന്നേ പേരിലുള്ള കെട്ടിടത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ബന്ധമില്ലെന്നും അത് ഇസ്താംബുൾ മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ഒരു കൺവെൻഷൻ സെന്ററാണെന്നുമാണ് പ്രമുഖ ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആൾട്ട്‌ന്യൂസ് കണ്ടെത്തിയത്.

    പ്രൈം ടൈമിൽ തെറ്റായ ചിത്രം ഉപയോഗിച്ചത് സാങ്കേതിക പിഴവ് മൂലമാണെന്നും മാപ്പു പറയുന്നതായും ചാനൽ വ്യക്തമാക്കി. വീഡിയോ എഡിറ്റർക്ക് പറ്റിയ സാങ്കേതിക പിഴവാണ് തെറ്റായ ചിത്രം ഉപയോഗിക്കാൻ കാരണമായതെന്നും തെറ്റ് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നടക്കം പിൻവലിച്ചിരുന്നുവെന്നും കുറിപ്പിൽ പറയുന്നു. അർണാബ് ഗോസ്വാമിയുടെ ആരോപണം ഏറ്റെടുത്ത് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാൽവിയ കോൺഗ്രസിനെതിരെ പ്രചരണം ആരംഭിച്ചിരുന്നു.

    BTW, Here is a 2018 facebook post by BJP leader Vijay Jolly. Turkish President Tayyip Erdogan was presented with a BJP scarf by Shri Vijay Jolly, former Convenor of BJP's Foreign Cell. pic.twitter.com/kclnyDn6jM

    — Mohammed Zubair (@zoo_bear) May 19, 2025

    2019-ൽ തുർക്കിയിൽ ഓഫീസ് തുറക്കാനുള്ള ഓവർസീസ് കോൺഗ്രസിന്റെ തീരുമാനത്തെപ്പറ്റി പിന്നീട് വിവരമൊന്നും ഉണ്ടായിട്ടില്ലെന്നും ആൾട്ട്‌ന്യൂസ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ബിജെപിയുടെ ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി (ഒ.എഫ്.ബി.ജെ.പി) തുർക്കിയിലടക്കം യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, മുതിർന്ന ബി.ജെ.പി നേതാവ് വിജയ് ജോളി തുർക്കി പ്രസിഡണ്ട് ത്വയ്യിബ് ഉർദുഗാൻ താമരചിത്രമുള്ള സ്‌കാർഫ് നൽകിയതായും വാർത്തകളുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മുഴുവൻ ഗൾഫ് രാജ്യങ്ങളും ആകാശ പാത തുറന്നു, വ്യോമഗതാതം സാധാരണ നിലയിൽ
    24/06/2025
    ഖത്തർ വ്യോമപാത തുറന്നു, രാജ്യം തികച്ചും സാധാരണ നിലയിലേക്ക്, പരീക്ഷകൾ ഒരു ദിവസത്തേക്ക് മാറ്റിവെച്ചു
    24/06/2025
    സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു, കിംവദന്തി പ്രചരിപ്പിക്കരുത്- ഖത്തർ ആഭ്യന്തര മന്ത്രാലയം
    23/06/2025
    സൗദിയില്‍ ബഖാലകളില്‍ സിഗരറ്റും പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്നതിന് വിലക്ക്
    23/06/2025
    ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽനിന്ന് സർവീസ് തുടങ്ങി, ഗൾഫ് സാധാരണ നിലയിലേക്ക്
    23/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version