Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 6
    Breaking:
    • ഫ്ലൈ ദുബായ് വിമാനം വെടിവെച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നതായി റിപ്പോർട്ട്
    • ദൽഹി സമരം, രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് കസ്റ്റഡിയിലെടുത്തു
    • ഫാമിലി കോൺഫറൻസ് 2.0; ഏരിയാതല പ്രചാരണങ്ങൾക്ക് തുടക്കം
    • കെ എം കെ വെള്ളയിൽ മാപ്പിള സംഗീതത്തിന് ഒട്ടേറെ സംഭാവനകൾ ചെയ്ത വ്യക്തിത്വം
    • സൗദിയിൽ പുതിയ തൊഴിൽ വിസയിലെത്തുന്ന പ്രവാസികൾക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാൻ അനുമതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    ഫാമിലി കോൺഫറൻസ് 2.0; ഏരിയാതല പ്രചാരണങ്ങൾക്ക് തുടക്കം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/10/2026 Community Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഫാമിലി കോൺഫറൻസിന്റെ ഭാഗമായി ഖാലിദ് ബിൻ വലീദ് ഏരിയ സംഘടിപ്പിച്ച ഏരിയ പ്രചരണോദ്ഘാടനത്തിൽ റിയാസ് ഉളിയിൽ മുഖ്യ പ്രഭാഷണം നടത്തുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- ‘വിശ്വാസം – കുടുംബം – സമൂഹം’ എന്ന ശീർഷകത്തിൽ ജിദ്ദ ദഅവാ കോർഡിനേഷൻ കമ്മിറ്റി നവംബർ 20ന് മഹ്ജറിലെ അൽ ഖുബ്ബ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസ് 2.0 യുടെ ഏരിയാ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഖാലിദ് ബിൻ വലീദ് ഏരിയയിൽ തുടക്കമായി.
    അനസ് ബിൻ മാലിക് സെന്ററിൽ നടന്ന ഖാലിദ് ബിൻ വലീദ് ഏരിയാ പ്രചാരണ ഉദ്ഘാടന സംഗമം സുനീർ പുളിക്കൽ ഉദ്ഘാടനം ചെയ്തു. സിദ്ദാപുരം സലഫീ മസ്ജിദ് ഖതീബ് റിയാസ് ഉളിയിൽ പ്രഭാഷണം നിർവ്വഹിച്ചു.
    അത്യാധുനിക സാങ്കേതിക വിദ്യകൾ സ്വായത്തമാക്കി മനുഷ്യൻ പുതിയ ലോകം സൃഷ്ടിക്കാനൊരുങ്ങുമ്പോഴും, ശിഥിലീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങൾ വിളക്കിച്ചേർക്കുവാനോ അധാർമ്മികതകൾ ഗ്രസിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ പരിസരങ്ങളെ വിമലീകരിക്കുവാനോ ഉള്ള ഫോർമുല കണ്ടെത്താൻ സാധിക്കാതെ മനുഷ്യൻ അലഞ്ഞുകൊണ്ടിരിക്കുകയാണെന്നും, യഥാർത്ഥ വിശ്വാസത്തിലേക്ക് മടങ്ങുകയും പരലോകത്തെക്കുറിച്ചുള്ള ബോധമുണ്ടാവുകയും ചെയ്യുക എന്നത് മാത്രമാണ് പരിഹാരമാർഗമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
    മതബോധവും പരലോകചിന്തയുമുള്ള വ്യക്തികൾക്ക് മാത്രമേ നല്ല കുടുംബങ്ങൾ കെട്ടിപ്പടുക്കാൻ സാധിക്കുകയുള്ളൂ. ലിബറലിസത്തിന്റെയുമ മതനിരാസത്തിന്റെയുമ സാമൂഹ്യ പരിസരങ്ങളിൽ നിന്നും, ലഹരിയുടെയും റീൽസിന്റെയും മായീക ലോകത്തുനിന്നും ധാർമ്മികതയും മൂല്യവും ചോർന്നുപോകാത്ത ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ ഉത്തമ കുടുംബങ്ങൾ നിർവഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
    വിസ്ഡം സൗദി വെസ്റ്റേൺ റീജ്യണൽ പ്രസിഡണ്ട് അബ്ദുൽ ഗഫൂർ പൂങ്ങാടൻ, കെ. എം. സി. സി. ഖാലിദ് ബിൻ വലീദ് ഏരിയാ പ്രസിഡണ്ട് അബ്ദുൽ റഷീദ് പി. കെ., ഒ. ഐ. സി. സി. പ്രതിനിധി റഫീഖ് മൂസ, ഐ. ടി. സോക്കർ ക്ലബ്ബ് മാനേജർ നാസർ എസ്. വി., സോഷ്യൽ വർക്കർ അലി ഹസൻ എന്നിവർ പസംസാരിച്ചു. ജെ. ഡി. സി. സി. ഏരിയാ പ്രസിഡണ്ട് അബ്ദുർറസാഖ് ഇരിക്കൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ഷമീർ എടത്തനാട്ടുകര സ്വാഗതവും ട്രഷറർ അബ്ദുർറഹീം എടക്കര നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Family Conference
    Latest News
    ഫ്ലൈ ദുബായ് വിമാനം വെടിവെച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നതായി റിപ്പോർട്ട്
    06/10/2026
    ദൽഹി സമരം, രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് കസ്റ്റഡിയിലെടുത്തു
    06/10/2026
    ഫാമിലി കോൺഫറൻസ് 2.0; ഏരിയാതല പ്രചാരണങ്ങൾക്ക് തുടക്കം
    06/10/2026
    കെ എം കെ വെള്ളയിൽ മാപ്പിള സംഗീതത്തിന് ഒട്ടേറെ സംഭാവനകൾ ചെയ്ത വ്യക്തിത്വം
    06/10/2026
    സൗദിയിൽ പുതിയ തൊഴിൽ വിസയിലെത്തുന്ന പ്രവാസികൾക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാൻ അനുമതി
    06/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version