മസ്‌കത്ത്– സലാലയിലെ ദക്ഷിണ ഔഖാദിലെ താമസസ്ഥലത്ത് തീപിടിത്തം. 8 പേരെ അതി സാഹസികമായി രക്ഷപ്പെടുത്തി അഗ്നിശമന സേന. ദോഫാര്‍ ഗവര്‍ണേറ്റിലെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് വകുപ്പിന്റെ അഗ്നിശമന സേനയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അധികൃതരുടെ പെട്ടെന്നുള്ള ഇടപെടല്‍ കാരണം വന്‍ദുരന്തമാണ് ഒഴിവായത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രക്ഷപ്പെടുത്തിയ എട്ടാളുകള്‍ക്കും പരുക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group