വാഷിംഗ്ടൺ– ഇറാനിലെ ഊർജ്ജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള സൈനിക ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാനുമായി നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ ശുഭകരമാണെന്നും ഉൽപ്പാദനക്ഷമമാണെന്നും വിലയിരുത്തിയാണ് ഈ തീരുമാനം.തിങ്കളാഴ്ച തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ട്രംപ് ഈ വിവരം അറിയിച്ചത്. ഇറാനുമായുള്ള ചർച്ചകൾ ഈ ആഴ്ചയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനിലെ പവർ പ്ലാന്റുകൾക്കും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള എല്ലാ സൈനിക ആക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ ഞാൻ യുദ്ധവിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ നടക്കുന്ന ചർച്ചകളുടെയും കൂടിക്കാഴ്ചകളുടെയും വിജയത്തിന് അനുസരിച്ചായിരിക്കും തുടർന്നുള്ള തീരുമാനങ്ങളെന്നും ട്രംപ് കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



