Browsing: USA

ഡൗൺടൗൺ ഡാലസിലെ ഒരു നിശാക്ലബ്ബിന് പുറത്ത് തിങ്കളാഴ്ച പുലർച്ചെ നടന്ന വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ചില ശാഖകളെ വിദേശ ഭീകര സംഘടനകളായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു.

കുടിയേറ്റം മുതല്‍ സാമ്പത്തിക നയം വരെയുള്ള എല്ലാ കാര്യങ്ങളിലും ഏറ്റുമുട്ടിയ രാഷ്ട്രീയ എതിരാളികളായ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയ സൊഹ്റാന്‍ മംദാനിയും വൈറ്റ് ഹൗസില്‍ വെച്ച് ആദ്യമായി നേരിട്ട് കൂടിക്കാഴ്ച നടത്തി

സൗദിയില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, വാക്‌സിന്‍, മെഡിക്കല്‍ ഉപകരണ വ്യവസായങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ അമേരിക്കന്‍ കമ്പനികൾക്ക് ക്ഷണം.

നിര്‍മിതബുദ്ധി മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ മുന്‍നിര അമേരിക്കന്‍ എ.ഐ കമ്പനികളുമായി സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി ഏഴു കരാറുകള്‍ ഒപ്പുവെച്ചു.

സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള സൗദി എ.ഐ കമ്പനിയായ ഹ്യൂമൈന് നൂതന എ.ഐ-പവേര്‍ഡ് സെമികണ്ടക്ടറുകള്‍ കൈമാറാന്‍ യു.എസ് വാണിജ്യ വകുപ്പ് അനുമതി നല്‍കി.

സൗദി, അമേരിക്കന്‍ കമ്പനികള്‍ തമ്മില്‍ 575 ബില്യണ്‍ ഡോളറിന്റെ കരാറുകള്‍ ഒപ്പുവെച്ചതായി നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് അറിയിച്ചു.

യു.എന്‍ രക്ഷാ സമിതി അംഗീകരിച്ച പ്രമേയം അനുസരിച്ച് സ്ഥാപിക്കുന്ന ഗാസ സമാധാന കൗണ്‍സിലിന് താന്‍ അധ്യക്ഷത വഹിക്കുമെന്ന് അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഭാവിയിലെ ഫലസ്തീന്‍ രാഷ്ട്രത്തിന്റെ സാധ്യതയെ കുറിച്ചും പ്രമേയം പരാമര്‍ശിക്കുന്നുണ്ട്

ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നത് കൂടുതല്‍ സഹായം അനുവദിക്കാനും ഹമാസിനെ പാര്‍ശ്വവല്‍ക്കരിക്കാനും നിര്‍ണായകമാണെന്ന് അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ.