ഈ വര്‍ഷത്തെ ഉംറ സീസണ് ആരംഭിച്ച ശേഷം ഇതു വരെ വിദേശ തീര്‍ഥാടകര്‍ക്ക് 1,90,000 ലേറെ ഉംറ വിസകള്‍ അനുവദിച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ദുല്‍ഹജ് 14 മുതലാണ് ഇത്തവണത്തെ ഉംറ സീസണ് ആരംഭിച്ചത്. നുസുക് പ്ലാറ്റ്ഫോം വഴിയാണ് വിദേശ തീര്‍ഥാടകര്‍ക്ക് ഉംറ വിസകള്‍ അനുവദിക്കുന്നത്. തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കാനുള്ള ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ നുസുക് ആപ്പ് വഴി വിദേശ, ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ദുല്‍ഹജ് 15 മുതല്‍ ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കാനും തുടങ്ങി. തീര്‍ഥാടകരുടെ അനുഭവത്തെ പിന്തുണക്കുന്ന നിരവധി ഡിജിറ്റല്‍ സേവനങ്ങള്‍ക്കൊപ്പം, എളുപ്പത്തില്‍ പെര്‍മിറ്റുകള്‍ ബുക്ക് ചെയ്യാനും ഇഷ്യൂ ചെയ്യാനും നുസുക് ആപ്പ് ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കുന്നു.
Sunday, June 28
Breaking:
- യു.എ.ഇ.യുടെ പൈതൃകവും ചരിത്രവും തേടി ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ
- ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കുന്നു; മെസ്സിയും റൊണാൾഡോയും കളത്തിൽ, പോർച്ചുഗലോ കൊളംബിയയോ ആരാകും ഗ്രൂപ്പ് ചാമ്പ്യന്മാർ?
- താമസ-വിസ നിയമലംഘകർക്ക് പിഴയില്ലാതെ രാജ്യം വിടാൻ ജൂലൈ 9 വരെ സമയം അനുവദിച്ച് യുഎഇ
- ഫോണുകളിലേക്ക് ജാഗ്രതാ സന്ദേശം സാങ്കേതിക തകരാറെന്ന് യുഎഇ
- തെക്കന്‍ ലെബനോനില്‍ ഏഴ് ഹിസ്ബുള്ള പോരാളികളെ കൊലപ്പെടുത്തിയെന്ന് ഇസ്രായില്‍


