സ്കൂൾ സമയമാറ്റത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചർച്ചയ്ക്ക് തയാറായതിനെ സ്വാഗതം ചെയ്യുന്നതായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ചർച്ച വിജയകരമായാൽ പ്രക്ഷോഭം ഒഴിവാക്കാമെന്നും, മാന്യമായ സമീപനമാണ് സമസ്ത സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. “സർക്കാരുമായി ഏത് സമയത്തും ചർച്ചയ്ക്ക് തയാറാണ്. മുസ്‌ലിം സമുദായം വലിയൊരു വിഭാഗമാണ്. സമയമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കാണ് നിവേദനം നൽകിയത്. അദ്ദേഹം ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, വിദ്യാഭ്യാസ മന്ത്രിയുടെ ചില പ്രസ്താവനകൾ ചൊടിപ്പിക്കുന്നതായിരുന്നു,” ജിഫ്രി തങ്ങൾ പറഞ്ഞു.
Sunday, July 13
Breaking:
- ബിഹാറില്‍ ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു
- ഇസ്രായേൽ ആക്രമണത്തിനിടെ എവിൻ ജയിലിൽ നിന്ന് തടവുകാർ രക്ഷപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ
- ക്ലബ് വേൾഡ് കപ്പിൽ ആര് വാഴും; ഇന്ന് ചെൽസി vs പി.എസ്.ജി കലാശപ്പോരാട്ടം
- സംസ്ഥാനത്തെ നൂറിലധികം ആശുപത്രി കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ച് നീക്കും
- പ്രായപൂര്‍ത്തിയാവാതെ വാഹനമോടിച്ചു; കുവൈത്തിൽ 184 പേര് പിടിയിൽ