സ്കൂൾ സമയമാറ്റത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചർച്ചയ്ക്ക് തയാറായതിനെ സ്വാഗതം ചെയ്യുന്നതായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ചർച്ച വിജയകരമായാൽ പ്രക്ഷോഭം ഒഴിവാക്കാമെന്നും, മാന്യമായ സമീപനമാണ് സമസ്ത സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. “സർക്കാരുമായി ഏത് സമയത്തും ചർച്ചയ്ക്ക് തയാറാണ്. മുസ്ലിം സമുദായം വലിയൊരു വിഭാഗമാണ്. സമയമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കാണ് നിവേദനം നൽകിയത്. അദ്ദേഹം ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, വിദ്യാഭ്യാസ മന്ത്രിയുടെ ചില പ്രസ്താവനകൾ ചൊടിപ്പിക്കുന്നതായിരുന്നു,” ജിഫ്രി തങ്ങൾ പറഞ്ഞു.
Tuesday, September 16
Breaking:
- ഗാസ ഹമാസിന്റെ ശവപ്പറമ്പായി മാറുമെന്ന് ഇസ്രായില്‍
- സ്വർണം എക്കാലത്തെയും ഉയർന്ന നിലയിൽ; പണിക്കൂലി ഇല്ലാതെ സ്വര്‍ണം കിട്ടുമോയെന്ന് യുഎഇയിലെ ഉപഭോക്താക്കള്‍
- റിയാദ് ഒഐസിസി ഓണപ്പൂരം 2025; പ്രവാസി മലയാളികളുടെ ഐക്യത്തിന്റെ മഹോത്സവം
- വയലിൽ നടന്നും പാട്ട് കേട്ടും ചെറുവയൽ രാമനൊപ്പം സമയം ചെലവഴിച്ച് പ്രിയങ്ക ഗാന്ധി
- കാൽപന്തു പ്രേമികളുടെ ആവേശത്തിലായിത്താൻ ചാമ്പ്യൻസ് ലീഗ് ; ഇന്ന് കിക്കോഫ്