ലോകമെമ്പാടുമുള്ള നിര്‍ധനര്‍ക്കും പട്ടിണിപ്പാവങ്ങള്‍ക്കും 100 കോടി ഭക്ഷണപ്പൊതി നല്‍കാനായി 2022 റമദാനില്‍ ആരംഭിച്ച മാനുഷിക പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം അറിയിച്ചു. മൂന്ന് വര്‍ഷം മുമ്പ് ആഗോളതലത്തില്‍ നിര്‍ധനര്‍ക്ക് 100 കോടി പൊതി ഭക്ഷണം വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഞങ്ങള്‍ ഒരു മാനുഷിക പദ്ധതി ആരംഭിച്ചു. 65 രാജ്യങ്ങളിലായി 100 കോടി പൊതി ഭക്ഷണം വിതരണം ചെയ്തുകൊണ്ട് ഈ മാസം പദ്ധതി അതിന്റെ ലക്ഷ്യം പൂര്‍ണമായും കൈവരിച്ചു. അടുത്ത വര്‍ഷം 26 കോടി ഭക്ഷണം കൂടി വിതരണം ചെയ്യും – ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. വരും വര്‍ഷങ്ങളില്‍ ഭക്ഷ്യസഹായം തുടര്‍ച്ചയായി നല്‍കുന്നത് ഉറപ്പാക്കാന്‍ സുസ്ഥിര റിയല്‍ എസ്റ്റേറ്റ് വഖഫുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. 2020 ലും 2021 ലും യഥാക്രമം നടപ്പാക്കിയ പത്തു ലക്ഷം ഭക്ഷണപ്പൊതി, പത്തു കോടി ഭക്ഷണപ്പൊതി കാമ്പെയ്നുകളുടെ വിജയത്തെ അടിസ്ഥാനമാക്കിയാണ് 100 കോടി ഭക്ഷണപ്പൊതി സംരംഭം ആസൂത്രണം ചെയ്തത്.
Sunday, July 6
Breaking:
- അമേരിക്കക്ക് നഷ്ടമായ സ്വാതന്ത്ര്യം തിരികെ നൽകും, പുതിയ പാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്
- ക്ലബ് ലോകകപ്പ്; ബയേർണിനെ തകർത്തെറിഞ്ഞ് പി.എസ്.ജി
- രാജ്യാന്തര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് എക്സ് ഹാൻഡിലിന് ഇന്ത്യയിൽ വിലക്ക്
- ടി.കെ അഷ്റഫിന് എതിരായ നടപടി പിൻവലിക്കണം, നാട്ടിൽ അഭിപ്രായം പറയാൻ പാടില്ലേ-വി.ഡി സതീശൻ
- ഖത്തറില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത