പിറന്ന് മണിക്കൂറുകള്‍ക്കകം പെറ്റമ്മ തെരുവില്‍ ഉപേക്ഷിക്കുകയും അനാഥാലയത്തില്‍ വളരുകയും വിജയത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായി കുവൈത്തിലെ പ്രശസ്ത നടിയും അവതാരകയുമായി മാറുകയും ചെയ്ത ശജൂന്‍ അല്‍ഹാജിരിയുടെ ജീവിതം തീര്‍ത്തും അപ്രതീക്ഷിതമായാണ് കാരാഗ്രഹത്തിന്റെ ഇരുട്ടറയിലേക്ക് പതിച്ചത്. സ്വന്തം ഉപയോഗത്തിനായി മരിജുവാനയും കൊക്കൈനും ലഹരി ഗുളികകളും കൈവശം വെച്ചതിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാര്‍കോട്ടിക്സ് വകുപ്പ് ഇന്നലെ ശുജൂന്‍ അല്‍ഹാജിരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുവൈത്തി നടി ശുജൂന്‍ അല്‍ഹാജിരി അറസ്റ്റിലായി എന്ന ക്ഷണികമായ തലക്കെട്ടിന് പിന്നില്‍,പേരില്ലാതെയും വംശപരമ്പരയില്ലാതെയും ജീവിതം ആരംഭിച്ച, നിശ്ചയദാര്‍ഢ്യത്തോടെ സ്വന്തം പാത കെട്ടിപ്പടുക്കാന്‍ തീരുമാനിച്ച ഒരു പെണ്‍കുട്ടിയുടെ ഹൃദയസ്പര്‍ശിയായ കഥയുണ്ട്.
Tuesday, July 7
Breaking:
- സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാട് നികുതി പ്രാബല്യത്തില്‍, നാലു നഗരങ്ങളില്‍ വിദേശികള്‍ക്ക് 2 ശതമാനം അധിക ഫീസ്
- സന്ദര്‍ശകരുടെ യാത്ര എളുപ്പമാക്കാനായി സൗദി അറേബ്യ ടൂറിസ്റ്റ് പാക്കേജ് വിസ സേവനം ആരംഭിച്ചു
- റൗണ്ട് ഓഫ് 16; യു.എസ് ഭീഷണികളെ തകർത്തെറിഞ്ഞു ബെൽജിയം ക്വാർട്ടറിൽ
- ഖാംനഇയുടെ ഘാതകര്‍ ശിക്ഷിക്കപ്പെടുമെന്ന് ഖാലിബാഫ്
- അശ്രദ്ധമായി നിന്ന ഒരു നിമിഷം, പോർച്ചുഗലിന്റെ പോസ്റ്റിൽ പന്തെത്തിച്ച് സ്പെയിൻ അവസാന എട്ടിൽ


