അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീന് വംശജനായ അമേരിക്കന്‍ യുവാവ് സൈഫുദ്ദീന് കാമില്‍ അബ്ദുല്‍കരീം മുസ്ലത്തിനെ തല്ലിക്കൊന്ന സംഭവം ഗൗരവമായി അന്വേഷിക്കാന്‍ ഇസ്രായിലിനോട് ആവശ്യപ്പെട്ടതായി ഇസ്രായിലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബി പറഞ്ഞു. ഈ ക്രിമിനല്‍, തീവ്രവാദ പ്രവര്‍ത്തനത്തിന് കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണം. സൈഫിന് 20 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ – ഹക്കബി ട്വിറ്ററിലെ പോസ്റ്റില്‍ പറഞ്ഞു. സംഭവത്തില്‍ വാഷിംഗ്ടണിലെ ഇസ്രായില്‍ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ഇസ്രായില്‍ സൈന്യം നേരത്തെ പ്രസ്താവിച്ചിരുന്നു. റാമല്ലക്ക് വടക്കുള്ള സിന്‍ജില്‍ ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. അമേരിക്കന്‍ പൗരനായ സൈഫിനെ (20) ജൂതകുടിയേറ്റക്കാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് ഫലസ്തീന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Thursday, September 11
Breaking:
- ജന്നൂസനിൽ വാഹനത്തിനകത്ത് 39-കാരൻ മരിച്ച നിലയിൽ
- ഇസ്രായിലിനെതിരെ തിരിയുമോ കാനഡയും?; ബന്ധം പുനഃപരിശോധിക്കും
- യാത്രക്കിടെ മലയാളിയുടെ മൊബൈൽ ഫോൺ നഷ്ട്ടപ്പെട്ടു; കണ്ടെത്തി നൽകി അബുദാബി പോലീസ്
- ഏഷ്യ കപ്പ് :ഇന്ത്യക്ക് എന്ത് യുഎഇ, തകർപ്പൻ ജയവുമായി ചാമ്പ്യന്മാർ
- ദോഹയിലെ ഇസ്രായില്‍ ആക്രമണത്തില്‍ ഹമാസ് നേതാക്കള്‍ രക്ഷപ്പെട്ടത് എങ്ങനെ?