അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീന് വംശജനായ അമേരിക്കന്‍ യുവാവ് സൈഫുദ്ദീന് കാമില്‍ അബ്ദുല്‍കരീം മുസ്ലത്തിനെ തല്ലിക്കൊന്ന സംഭവം ഗൗരവമായി അന്വേഷിക്കാന്‍ ഇസ്രായിലിനോട് ആവശ്യപ്പെട്ടതായി ഇസ്രായിലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബി പറഞ്ഞു. ഈ ക്രിമിനല്‍, തീവ്രവാദ പ്രവര്‍ത്തനത്തിന് കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണം. സൈഫിന് 20 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ – ഹക്കബി ട്വിറ്ററിലെ പോസ്റ്റില്‍ പറഞ്ഞു. സംഭവത്തില്‍ വാഷിംഗ്ടണിലെ ഇസ്രായില്‍ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ഇസ്രായില്‍ സൈന്യം നേരത്തെ പ്രസ്താവിച്ചിരുന്നു. റാമല്ലക്ക് വടക്കുള്ള സിന്‍ജില്‍ ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. അമേരിക്കന്‍ പൗരനായ സൈഫിനെ (20) ജൂതകുടിയേറ്റക്കാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് ഫലസ്തീന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Friday, July 18
Breaking:
- വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം ദുബൈയില്‍ സംസ്കരിച്ചു
- ഗസ്സയിലെ ഏക കത്തോലിക്കാ ദേവാലയത്തില്‍ ഇസ്രായേല്‍ ആക്രമണം: മൂന്ന് മരണം
- ‘ഇനിയും ഫ്രീസറിൽ വെക്കാൻ വയ്യെന്ന് കുടുംബം; മൃതദേഹം കാണാൻ പോലും കഴിഞ്ഞിട്ടില്ല, പിന്തുണച്ചവർക്ക് നന്ദി’- വിപഞ്ചികയുടെ കുടുംബം
- അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു
- അൽ-മഹാറ നാലാം പതിപ്പിന് പ്രൗഢമായ പ്രഖ്യാപനം