മനാമ– ബഹ്‌റൈനിലെ നോർത്ത് ഗവർണറേറ്റിലെ ജനൂസാനിൽ 39-കാരനായ ഒരു പുരുഷനെ വാഹനത്തിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതാണ് മരണകാരണം എന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. സംഭവത്തെ തുടർന്ന് വാഹനത്തിനകത്ത് ഇയാളോടൊപ്പം ഉണ്ടായിരുന്ന മറ്റൊരാളെ നാഷണൽ ആംബുലൻസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group