Browsing: RadhikaYadav

ഹരിയാനയിലെ ഗുരുഗ്രാമില്‍ സംസ്ഥാന ടെന്നീസ് താരം രാധിക യാദവിനെ (25) പിതാവ് ദീപക് യാദവ് (51) വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍, പ്രണയബന്ധമോ ഇതര ജാതിയിലുള്ള വിവാഹമോ കാരണമായെന്ന അഭ്യൂഹങ്ങള്‍ കുടുംബം തള്ളി. ”രാധിക ഇതര ജാതിയിലുള്ള യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്ന പ്രചാരണം വ്യാജമാണ്,” എന്ന് ദീപകിന്റെ സഹോദരന്‍ വിജയ് യാദവ് വ്യക്തമാക്കി.