സൗദി ഡോക്ടര്‍മാരെ പരമാവധി മൂന്നു സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യാന്‍ ആരോഗ്യ മന്ത്രാലയം അനുവദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഹെല്‍ത്ത് പ്രൊഫഷന് പ്രാക്ടീസ് ലൈസന്‍സ് വ്യവസ്ഥകളില്‍ വിപുലമായ ഭേദഗതികള്‍ മന്ത്രാലയം വരുത്താന്‍ തുടങ്ങി. ഇതനുസരിച്ച് ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സ് നേടിയും ഓരോ ആശുപത്രിയിലും ആവശ്യമായ മിനിമം ജീവനക്കാരുടെ എണ്ണം പാലിച്ചും സൗദി കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍, സൗദി സീനിയര്‍ ഫിസിഷ്യന്‍, പ്രീമിയം ഇഖാമ ഉടമകളായ ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് പരമാവധി മൂന്ന് ആശുപത്രിളില്‍ ജോലി ചെയ്യാന്‍ കഴിയും. ഓരോ ആശുപത്രിയിലും ഇത്തരക്കാര്‍ ജോലി ചെയ്യുന്ന സമയം മന്ത്രാലയത്തെ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇങ്ങിനെ ഒന്നിലധികം ആശുപത്രികളില്‍ സേവമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ മറ്റൊരു ആശുപത്രിയില്‍ മുഴുസമയ ഹാജര്‍ ആവശ്യമുള്ള പദവി വഹിക്കരുതെന്നും നിബന്ധനയുണ്ട്.
Friday, September 12
Breaking:
- യുഎഇയിൽ കൂടുതൽ ഇന്ത്യൻ സ്കൂളുകൾ തുറക്കണം; സി.ബി.എസ്.ഇ അന്താരാഷ്ട്ര വിദ്യാഭ്യാസ ബോർഡ് സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി
- ഇസ്രായിലിനെ പരാമര്‍ശിച്ചില്ല; ഖത്തര്‍ ആക്രമണത്തെ അപലപിച്ച് യു.എന്‍ രക്ഷാ സമിതി
- ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതിയായി സി.പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു
- ഖത്തറിലെ ഇസ്റായിൽ ആക്രമണം; ബന്ദികളുടെ ജീവന് ഇസ്രായില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രി
- തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ;യുഡിഎഫ് മികച്ച വിജയം നേടുമെന്ന് പി എം എ സലാം