നുസുക് കാര്‍ഡില്ലാതെ ഹാജ് തീര്‍ഥാടകരെ പുണ്യസ്ഥലങ്ങളിലും വിശുദ്ധ ഹറമിലും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു
Browsing: Nusuk App
നുസുക് ആപ്ലിക്കേഷന്‍ വഴിയുള്ള ബുക്കിംഗ് മസ്ജിദുന്നബവിയിലെ റൗദ ശരീഫ് സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിച്ചെന്ന് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ്.
ഹജ്, ഉംറ തീർഥാടകർക്ക് നിർദേശങ്ങൾ അറിയാനുള്ള നുസുക് ആപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം മൂന്നു കോടി കവിഞ്ഞതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു
ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിക്കാതെ തന്നെ എല്ലാ സവിശേഷതകളോടും കൂടി നുസുക് ആപ്പ് ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കി ഹജ്, ഉംറ മന്ത്രാലയം. സൗദി ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനികളായ എസ്.ടി.സി, മൊബൈലി, സൈന്‍ എന്നിവയുമായി സഹകരിച്ച് നടപ്പാക്കിയ പുതിയ സേവനത്തിലൂടെ തീര്‍ഥാടകരുടെ യാത്ര സുഗമമാക്കാനും ഹജ്, ഉംറ സേവനങ്ങളുടെ ഡിജിറ്റല്‍ അനുഭവം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു.
പ്ലാസ്റ്റിക് ബോട്ടിലുകളില്‍ നിറച്ച സംസം വെള്ളത്തിന്റെ കാര്‍ട്ടണുകള്‍ നുസുക് ആപ്പ് വഴി സൗദിയില്‍ എവിടെയും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തി. നുസുക് ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത് പണമടച്ചാല്‍ സംസം ബോട്ടില്‍ കാര്‍ട്ടണുകള്‍ ഉപയോക്താക്കളുടെ വിലാസത്തില്‍ നേരിട്ട് എത്തിച്ച് നല്‍കും. 330 മില്ലി ശേഷിയുള്ള 24 സംസം ബോട്ടിലുകള്‍ അടങ്ങിയ കാര്‍ട്ടണുകളാണ് ആവശ്യക്കാര്‍ക്ക് നേരിട്ട് എത്തിച്ച് നല്‍കുന്നത്. ഒരു കാര്‍ട്ടണിന് 48 റിയാലാണ് വില. ഓരോ ഉപയോക്താവിനും മാസത്തില്‍ പരമാവധി മൂന്നു കാര്‍ട്ടണുകളാണ് നല്‍കുക. നുസുക് ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത് പണമടച്ചാല്‍ അഞ്ചു മുതല്‍ പത്തു ദിവസത്തിനുള്ളില്‍ സൗദിയില്‍ എവിടെയും ഉപയോക്താക്കള്‍ക്ക് നേരിട്ട് എത്തിച്ച് നല്‍കും.


