അബൂദബി– യു.എ.ഇ വ്യോമ പ്രതിരോധ സേനയുടെ പ്രതിരോധത്തിൽ തകർന്ന ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ച് അബൂദബിയിൽ ആറ് പേർക്ക് പരിക്കേറ്റതായി അബൂദബി മീഡിയ ഓഫിസ് റിപോർട്ട് ചെയ്തു. ഐകാഡ് -2 മേഖലയിൽ രണ്ടിടത്താണ് ഡ്രോണിന്‍റെ ചീളുകൾ പതിച്ചത്.സംഭവത്തിൽ പാകിസ്താൻ, നേപ്പാൾ സ്വദേശികൾക്കാണ് നിസാര പരിക്കേറ്റത്. സമാന സംഭവങ്ങളുമായി ബന്ധപ്പെട്ട് അധികൃതർ അപായ മണികൾ മുഴക്കി താമസക്കാർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.
എമിറേറ്റിൽ ഇടക്ക് കേൾക്കുന്ന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സേന ഡ്രോണുകൾ വിജയകരമായി തകർക്കുന്നതിന്‍റെ ഫലമായുണ്ടാകുന്നതാണെന്നും അധികൃതർ അറിയിച്ചു.ബന്ധപ്പെട്ട അതോറിറ്റികൾ സംഭവ വികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നുംഏറ്റവും പുതിയ വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കണ മെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
https://x.com/i/status/2029502877610496443







