ഇറാനും ഇസ്രായിലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തില്‍ കൊല്ലപ്പെട്ട 60 മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരുടെയും ആണവ ശാസ്ത്രജ്ഞരുടെയും ഔദ്യോഗിക സംസ്കാര ചടങ്ങുകള്‍ ഇന്ന് രാവിലെ ഇറാന് തലസ്ഥാനമായ തെഹ്റാനില്‍ നടന്നു. ഇറാന് പതാകകളും കൊല്ലപ്പെട്ട കമാന്‍ഡര്‍മാരുടെ ചിത്രങ്ങളും വഹിച്ചുകൊണ്ട് സ്ത്രീകള്‍ അടക്കം പതിനായിരക്കണക്കിന് ആളുകള്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഒത്തുകൂടി. പ്രാദേശിക സമയം രാവിലെ എട്ടു മണിക്കാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. വിലാപയാത്ര സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. ഇറാന് പതാകയില്‍ പൊതിഞ്ഞ മയ്യിത്തുകളും കൊല്ലപ്പെട്ട കമാന്‍ഡര്‍മാരുടെ സൈനിക യൂണിഫോമിലുള്ള ചിത്രങ്ങളും ദൃശ്യങ്ങളില്‍ കാണിച്ചു. ഇന്ന് ഔദ്യോഗികമായി സംസ്കരിച്ച 60 പേരില്‍ നാല് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു.
Wednesday, August 20
Breaking:
- വയനാട് പുനരധിവാസം; 50 വീടുകൾ നിർമ്മിക്കാനായി എം.എ. യൂസഫലി 10 കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി
- ഗാസ നഗരം പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് കാറ്റ്സ് അംഗീകാരം നല്കി: 60,000 റിസർവ് സൈനികരെ വിളിച്ചുവരുത്തുന്നു
- സൗദി സൂപ്പർ കപ്പ്;അൽ ഖദ്സിയയെ തകർത്ത് അൽ അഹ്ലി ഫൈനലിലേക്ക്
- ഇ-1 പദ്ധതിയുടെ അംഗീകാരം: ഫലസ്തീൻ രാഷ്ട്രം പ്രവൃത്തികളിലൂടെ മായ്ക്കുമെന്ന് സ്മോട്രിച്ച്
- ഫലസ്തീൻ ബാസ്കറ്റ്ബോൾ താരം മുഹമ്മദ് ശഅലാൻ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു