Browsing: Minister Smotrich

ഇസ്രായിലി ബന്ദികളെ തിരികെ എത്തിക്കാനും ഇസ്രായിലിന്റെ സുരക്ഷ ഉറപ്പാക്കാനുമുള്ള ഏക മാർഗം ഗാസ പൂർണമായും പിടിച്ചടക്കലാണെന്ന് ഇസ്രായിൽ തീവ്രവലതുപക്ഷ ധനമന്ത്രി ബെസലേൽ സ്‌മോട്രിച്ച് പറഞ്ഞു. ഹമാസിന്റെ ആവശ്യങ്ങൾക്ക് കീഴടങ്ങാതെ തന്നെ ബന്ദികളെ മോചിപ്പിക്കാൻ കഴിയുമെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഗാസ പൂർണമായും പിടിച്ചടക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടത്.