ഗാസയില്‍ അഞ്ച് വയസിന് താഴെയുള്ള 2,700 ലേറെ കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന് അഭയാര്‍ഥി ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സി അറിയിച്ചു. പരിമിതമായ മെഡിക്കല്‍ സേവനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അതിവേഗം വഷളാകുന്ന മാനുഷിക സാഹചര്യത്തിന്റെ അപകടകരമായ സൂചനയാണിത്. ഉത്തര ഗാസയില്‍ ഒരു മെഡിക്കല്‍ കേന്ദ്രം മാത്രമേ ഭാഗികമായി പ്രവര്‍ത്തിക്കുന്നുള്ളൂ. ഇന്ധന വിതരണം വളരെ കുറവാണ്. ഇത് ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ മാനുഷിക, മെഡിക്കല്‍ സേവനങ്ങളും നിര്‍ത്താന്‍ ഇടയാക്കുമെന്ന് ഫലസ്തീന് ന്യൂസ് ഏജന്‍സി പറഞ്ഞു.
Sunday, July 20
Breaking:
- ദേശീയ തലത്തിൽ മുസ്ലിം ലീഗ് ഇന്ത്യ മുന്നണിക്ക് കരുത്തു പകരും – മുനവ്വറലി തങ്ങൾ
- സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുന്ന വെള്ളാപ്പള്ളിക്കെതിരെ നടപടി വേണം -കെ.എന്‍.എം മര്‍കസുദ്ദഅവ
- ഉമ്മൻ ചാണ്ടി പൊതുപ്രവർത്തന രംഗത്തെ വിസ്മയം-ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി
- അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭർത്താവ്; ആരാണ് കറുത്ത മാസ്ക് അവിടെ ഉപേക്ഷിച്ചത്?
- വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശം: ശക്തമായി വിമർശിച്ച് പി.കെ കുഞ്ഞാലിക്കുട്ടി