പുത്തുത്തെരുവ് കാവുംതറ സ്വദേശി പരേതനായ അബ്ദുൽസലാമിന്റെ മകൻ ഷമീർ (38) സൗദിയിലെ റിയാദിൽ നിര്യാതനായി. ഭാര്യ: അൻസില. മക്കൾ: മുഹമ്മദ് ഫർഹാൻ, ഫയ്ഹ, മുഹമ്മദ് ഫവ്സാൻ. ഖബറടക്കം സൗദിയിൽ തന്നെ നടത്തപ്പെടും.
Browsing: malayali
മൂന്നു മാസം മുമ്പ് റിയാദില്‍ പുതിയ വിസയില്‍ ജോലിക്കെത്തിയ എടക്കര സ്വദേശി നിര്യാതനായി. മലപ്പുറം ജില്ലയിലെ എടക്കര മില്ലുംപടി സ്വദേശി ജംഷീല്‍ തെക്കുംപാടം (42) ആണ് റിയാദിലെ താമസസ്ഥലത്ത് നിര്യാതനായത്. സിദ്ദീഖ്- സൈനബ ദമ്പതിളുടെ മകനാണ്. സന്‍സീറയാണ് ഭാര്യ. റിദ പര്വീന്, ഫാത്തിമ ഷെസ, ആയിശ സിയ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി സാമൂഹിക പ്രവര്ത്തകന് സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.
വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ചെമ്പന്‍ അഷ്റഫ് (45) ജിദ്ദയില്‍ കാര്‍ അപകടത്തില്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ജിദ്ദയിലെ സുലൈമാനിയയില്‍ വെച്ചാണ് അപകടം നടന്നത്. സുഹൃത്തിനെ ജിദ്ദ വിമാനത്താവളത്തില്‍ യാത്രയാക്കി തിരിച്ചുവരുമ്പോള്‍ അഷ്റഫ് ഓടിച്ചിരുന്ന കാര്‍ ട്രക്കിന് പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം ജിദ്ദയിലെ ഷാര്‍ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സൗദി അറേബ്യയിലെ ദമ്മാമിന് സമീപം ഹുറൈറയില്‍ ദമ്മാം-റിയാദ് ഹൈവേയില്‍ വെച്ച് നടന്ന വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ ഒരു കുട്ടി മരിച്ചു. തൃശൂര്‍ തളിക്കുളം സ്വദേശി കല്ലിപറമ്പില്‍ സിദ്ദീഖ് ഹസൈനാറിന്റെ കുടുംബമാണ് ഇന്ന് പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. സിദ്ദീഖിന്റെ ഇരട്ടക്കുട്ടികളിലൊരാളായ ഫര്‍ഹാന ഷെറിന് സംഭവസ്ഥലത്ത് മരിച്ചു.
മസ്കത്ത് : രോഗബാധിതനായി ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി ഒമാനില്‍ അന്തരിച്ചു. കോട്ടയം കങ്ങഴ വയലപ്പള്ളില്‍ വീട്ടില്‍ ആല്വിന് കുര്യാക്കോസ് (19) ആണ് മരിച്ചത്. വി എം കുര്യാക്കോസ്,…
ബീഷ(സൗദി അറേബ്യ)- സൗദിയിലെ ബീഷക്ക് സമീപം റാക്കിയയിൽ മലയാളി യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. കാസർക്കോട് കാസർക്കോട് ബദിയ ബന്തടുക്ക സ്വദേശി എ.എം ബഷീർ(41)ആണ് മരിച്ചത്. ഇന്നലെ രാത്രി…
മലയാളി ഒമാനിലെ ജോലി സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍, ചാവക്കാട് ഒരുമനയൂര്‍ മാടിലെ കറുപ്പന്‍വീട്ടില്‍ മുഹമ്മദ് ഹനീഫ (55)യാണ് മരിച്ചത്. ഇന്ന് രാവിലെ ജോലി സ്ഥലത്ത് നിന്ന് അസ്വസ്ഥതയുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സാമ്പത്തിക ഇടപാടിൽ വയനാട് സ്വദേശിയുടെ ഷെൽ കമ്പനിക്ക് പങ്കെന്ന് റിപോർട്ടുകൾ ബെയറൂട്ട്/ന്യൂഡൽഹി: ലെബനനിൽ പേജറുകൾ പൊട്ടിത്തെറിച്ച് ഒട്ടേറെ ജീവഹാനിയും നാശനഷ്ടങ്ങളുമുണ്ടായ ഞെട്ടിപ്പിക്കുന്ന സംഭവത്തിൽ അന്വേഷണം മലയാളിയിലേക്കും. സായുധ…


