Browsing: Makkah

സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തിയ സൗദി ദമ്പതികൾക്ക് മക്ക പ്രവിശ്യയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

വിശുദ്ധ കഅബാലയത്തിന്റെ നേര്‍ മുകളില്‍ സൂര്യന്‍ വരുന്ന പ്രതിഭാസം നാളെ ഉച്ചക്ക് നടക്കും. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഈ കൊല്ലം ഇനി ഈ പ്രതിഭാസം ആവര്‍ത്തിക്കില്ല. സോളാര്‍ സെനിത്ത് എന്നറിയപ്പെടുന്ന ഈ ജ്യോതിശാസ്ത്ര സംഭവം വര്‍ഷത്തില്‍ രണ്ടുതവണ സംഭവിക്കുകയും പ്രപഞ്ചവ്യവസ്ഥയുടെ കൃത്യതക്ക് ഉദാഹരണമായി മാറുകയും ചെയ്യുന്നു.

മക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര, സാംസ്‌കാരിക കേന്ദ്രങ്ങളുടെ സന്ദര്‍ശനം എളുപ്പമാക്കാന്‍ ലക്ഷ്യമിട്ട് മക്ക റോയല്‍ കമ്മീഷന്‍ ബസ് ടൂറുകള്‍ സംഘടിപ്പിക്കുന്നു. പ്രത്യേക ബസുകളും കാര്യക്ഷമവും ഉയര്‍ന്ന നിലവാരമുള്ളതുമായ ഗതാഗത സേവനങ്ങളും വഴി മക്കയിലെ പ്രധാനപ്പെട്ട ചരിത്ര, സാംസ്‌കാരിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉംറ തീര്‍ഥാടകര്‍ അടക്കമുള്ളവര്‍ക്ക് അവസരമൊരുക്കിയാണ് ബസ് ടൂറുകള്‍ സംഘടിപ്പിക്കുന്നത്.

മയക്കുമരുന്ന് കടത്ത്, വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ച നാലു പേര്‍ക്ക് നജ്‌റാനിലും മക്കയിലും ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മക്കയില്‍ പൊതുസ്ഥലത്തു വെച്ച് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനികളും ബംഗ്ലാദേശുകാരുമാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പോലീസ് അറിയിച്ചു.