Browsing: Latest

ബാലനു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രവാസിയെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് അറസ്റ്റ് ചെയ്തതായി നജ്റാൻ പോലീസ് അറിയിച്ചു.

തെഹ്‌റാൻ പ്രവിശ്യയിലെ കഹ്രിസാക്കിലെ ഫോറൻസിക് ഡയഗ്നോസ്റ്റിക് ആന്റ് ലബോറട്ടറി സെന്ററിനുള്ളിൽ ഡസൻ കണക്കിന് മൃതദേഹങ്ങൾ കിടക്കുന്നു. മൃതദേഹങ്ങൾക്കിടയിൽ പ്രിയപ്പെട്ടവരെ തേടി ദുഃഖിതരായ ബന്ധുക്കൾ തിരയുന്നു.

ഒക്ടോബർ പത്തിന് വെടിനിർത്തൽ പ്രാബല്യത്തിൽവന്ന ശേഷം ഗാസ മുനമ്പിൽ 100ലേറെ കുട്ടികൾ കൊല്ലപ്പെട്ടതായി യൂനിസെഫ് അറിയിച്ചു.

സൗദി തുറമുഖ അതോറിറ്റി മേൽനോട്ടം വഹിക്കുന്ന തുറമുഖങ്ങളിൽ 2025ൽ കണ്ടെയ്നർ നീക്കത്തിൽ 10.58 ശതമാനം വളർച്ച രേഖപ്പെടുത്തി.

തലസ്ഥാന നഗരിയുടെ മുഖച്ഛായ മാറ്റിയ, റിയാദിൽ പൊതുഗതാഗത ശൃംഖലയുടെ നട്ടെല്ലായി മാറിയ മെട്രോ ശൃംഖലയിലെ റെഡ് ലൈൻ ദീർഘിപ്പിക്കാനുള്ള പദ്ധതിക്ക് കരാർ നൽകിയതായി റിയാദ് സിറ്റി റോയൽ കമ്മീഷൻ അറിയിച്ചു.

ഓപ്പറേഷൻസ് കാര്യങ്ങൾക്കുള്ള ആഭ്യന്തര സഹമന്ത്രി ലെഫ്റ്റനന്റ് ജനറൽ സഈദ് ബിൻ അബ്ദുല്ല അൽഖഹ്താനി അന്തരിച്ചു.

ഇറാനിൽ സർക്കാർ വിരുദ്ധ ജനകീയ സംഘർഷങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യുഎഇയിൽ നിന്ന് ഇറാനിലേക്കുള്ള വിമാന സർവീസുകൾ വിവിധ വിമാന കമ്പനികൾ റദ്ദാക്കി.

അല്‍സുബൈദി ഏദനില്‍ നിന്ന് സൊമാലിലാന്‍ഡ് വഴി അബുദാബിയിലേക്ക് രക്ഷപ്പെട്ടതായി സഖ്യസേന

മസാജ് സെന്ററിൽ പൊതു മര്യാദക്ക് വിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെട്ടതിന് അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു