Browsing: Latest

അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി അനുഭവിക്കുകയാണെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ, പ്രവർത്തന ഏജൻസി വ്യക്തമാക്കി.

ആറു ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ ജനസംഖ്യ അതിവേഗം വളരുമെന്നും 2050 ആകുമ്പോഴേക്കും മൊത്തം ജനസംഖ്യ ഏകദേശം 8.36 കോടിയിലെത്തുമെന്നും ജി.സി.സി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ പ്രവചിച്ചു.

കേരള എഞ്ചിനീയേഴ്‌സ് ഫോറം ദമാം സംഘടിപ്പിച്ച സെയിൽസ് മാസ്റ്ററി പരിശീലന പരിപാടി വിജയകരമായി നടന്നു.

ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് സ്വദേശികളും വിദേശികളും അടക്കം 19,559 പേരെ ജവാസാത്ത് ഡയറക്ടറേറ്റിനു കീഴിൽ വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾ കഴിഞ്ഞ മാസം (റജബ്) ശിക്ഷിച്ചതായി ജവാസാത്ത് അറിയിച്ചു.

പുതുതായി രൂപീകരിച്ച ഗാസ സമാധാന ബോർഡിൽ ചേരുന്ന രാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പീസ് ബോർഡ് ചാർട്ടറിൽ ഒപ്പുവെച്ചു.

പ്രവർത്തകരോടൊപ്പം ഇടപഴകി അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹരിച്ച് കർമ്മ മേഖലയിലെ സജീവ നേതാവായിരുന്നു ഇ.പി ഖമറുദീൻ സാഹിബെന്നു ദുബായ് കെഎംസിസി തൃശൂർ ജില്ലാ അനുശോചന യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.

യെമനില്‍ അസ്ഥിരതയുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്ന് സഖ്യസേന

സ്വന്തം പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിയമാനുസൃത ലൈസൻസില്ലാതെ സ്വകാര്യ കാർ ഉപയോഗിച്ച് ടാക്സി സർവീസ് നടത്തി പിടിയിലായ പ്രവാസിയെ 12,000 റിയാൽ പിഴ ചുമത്തി നാടുകടത്തിയതായി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു.