Browsing: Kochi

കൊച്ചി: ബസ് കാത്തിരിക്കുമ്പോള്‍ ഇഷ്ടിക തലയില്‍ വീണ് ഗുരുതരപരുക്കുകളോടെ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വടക്കേക്കര, സത്താര്‍ ഐലന്‍ഡ് കൈത്തറ ശ്യാമോന്റെ ഭാര്യ ആശ (34) ആണ് മരണപ്പെട്ടത്.…

വിഴിഞ്ഞത്ത് നിന്നും കൊച്ചിയിലേക്കു വന്ന ലൈബീരിയൻ ചരക്ക് കപ്പൽ എം.എസ്.സി എൽസ 3 പൂർണ്ണമായും അറബിക്കടലിൽ മുങ്ങിത്താഴ്ന്നു. കപ്പൽ മുങ്ങിത്തുടങ്ങിയതോടെ അവസാന നിമിഷങ്ങളിൽ ക്യാപ്റ്റനെയും എൻജിനീയർമാരെയും കപ്പലിൽനിന്ന് മാറ്റി രക്ഷപ്പെടുത്തി.

കൊച്ചിയിലെ വെള്ളകെട്ടുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. മഴയ്ക്ക് മുമ്പ് കനാലുകൾ വൃത്തിയാക്കണമെന്ന് അറിയുന്നതിന് റോക്കറ്റ് സയൻസ് പഠിക്കേണ്ടതില്ലെന്ന് കോടതി വിമർശിച്ചു. മഴ പെയ്ത് തുടങ്ങിയ സാഹചര്യത്തിൽ കൊച്ചി കോർപ്പറേഷനിൽ​ ​വെള്ളകെട്ട് മൂലം ഗതാ​ഗത തടസ്സം രൂപാന്തരപ്പെട്ടിരുന്നു.

പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ബിജു ആന്റണി ആളൂർ എന്ന അഡ്വ. ബി.എ ആളൂർ അന്തരിച്ചു. വൃക്ക തകരാറിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഹൈബ്രിഡ് കഞ്ചാവുമായി യുവ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ്‌ചെയ്തു. ഷാലിഫ് മുഹമ്മദ് എന്നൊരാളും ഇവർക്കൊപ്പം പിടിയിലായിട്ടുണ്ട്. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫളാറ്റിൽ നിന്ന് ഇന്ന് പുലർച്ചെ മൂന്നോടെയാണ് മൂന്ന് പേരെയും പിടികൂടിയത്.

കലൂരിലുള്ള പി.ജി.എസ് വേദാന്ത എന്ന ഹോട്ടലിലെ പരിശോധനയ്ക്കിടെ മൂന്നാം നിലയിലെ മുറിയിൽ നിന്നാണ് ഷൈനും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും കടന്നുകളഞ്ഞത്. മൂന്നാംനിലയിലെ റൂമിലെ ജനൽ വഴി ഷൈൻ രണ്ടാംനിലയിലെ ഷീറ്റിന് മുകളിലൂടെ സ്വിമ്മിങ് പൂളിലേക്ക് ചാടി തുടർന്ന് സ്റ്റെയർകെയ്‌സ് വഴിയാണ് രക്ഷപ്പെട്ടത്. ചാട്ടത്തിന്റെ ആഘോതത്തിൽ ഷീറ്റ് പൊട്ടിയിട്ടുണ്ട്.

ഒരു മാങ്ങാ അണ്ടിക്ക് 25000 രൂപ പിഴ ഒടുക്കുന്നത് ലോക ചരിത്രത്തിൽ തന്നെ ആദ്യമാണ്. തന്റെ വീട്ടിൽ ഒരു തരത്തിലുള്ള മാലിന്യവുമില്ല.