ലോക മനഃസാക്ഷിയെ പിടിച്ചുലച്ച് ഗാസയിലെ പട്ടിണിക്കോലങ്ങളുടെ ഫോട്ടോകളും വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
Browsing: Khan Younis
ദക്ഷിണ ഗാസയിലെ ഖാന് യൂനിസില്‍ ഭക്ഷണം തേടി റിലീഫ് വിതരണ കേന്ദ്രത്തിലെത്തിയവര്ക്കു നേരെ ഇസ്രായില്‍ സൈന്യം ഇന്ന് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. വെടിവെപ്പില്‍ 12 പേര് കൊല്ലപ്പെട്ടതായി നേരത്തെ അല്‍അഖ്സ ടി.വി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഇന്ന് പുലര്‍ച്ചെ മുതല്‍ ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇരുപത്തിനാല് പലസ്തീനികള്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ഗാസയിലെ ഖാന് യൂനിസിലും റഫയിലും സിവിലിയന്‍ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടാണ് ഇസ്രായില്‍ വ്യോമാക്രമണങ്ങളും മെഷീന് ഗണ്‍ വെടിവെപ്പുകളും നടത്തിയത്. ഖാന് യൂനിസിന് പടിഞ്ഞാറ് മവാസി പ്രദേശത്തുള്ള കുവൈത്ത് ആശുപത്രിയുടെ പടിഞ്ഞാറുള്ള സനാബില്‍ അഭയാര്‍ഥി ക്യാമ്പിലെ കുടിയിറക്കപ്പെട്ടവരുടെ തമ്പുകള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സമീപ കാലത്ത് നടന്ന ബന്ദി കൈമാറ്റത്തിന്റെ ഭാഗമായി ഇസ്രായില്‍ ജയിലുകളില്‍ നിന്ന് വിട്ടയച്ച ആറ് ഫലസ്തീന് തടവുകാര്‍ ഉള്‍പ്പെടെ 11 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ജിദ്ദ – തെക്കുപടിഞ്ഞാറന്‍ ഗാസയിലെ ഖാന് യൂനിസിലെ അല്‍മവാസിയില്‍ അഭയാര്‍ഥി ക്യാമ്പ് ലക്ഷ്യമിട്ട് ഇന്നു പുലര്‍ച്ചെ ഇസ്രായില്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ലോകരാജ്യങ്ങള്‍. ഡസന്‍ കണക്കിനാളുകള്‍…