Browsing: Kerala football

കായിക സംഘടനകൾക്കു മേലുള്ള സർക്കാറിന്റെ നിയന്ത്രണവും മേൽനോട്ടവും സംബന്ധിച്ച് ഈയിടെ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമമാണ് കുഴപ്പമെന്നും ഫിഫയുടെ വിലക്ക് വരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നുമാണ് ഡോ. മുഹമ്മദ് അഷ്‌റഫ് പറയുന്നത്.

ലോകകപ്പ് ജേതാക്കളായ ലയണൽ മെസി ഉൾപ്പെടുന്ന അർജന്റീന ഫുട്ബോൾ ടീമിനെ 2025 ഒക്ടോബറിൽ കേരളത്തിൽ കളിക്കാൻ എത്തിക്കുന്നതിന് അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (എഎഫ്എ) കരാർ ഒപ്പിട്ടിരുന്നതായി സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ അറിയിച്ചു.